Shubhanshu Shukla

ആക്സിയം – 4 ദൗത്യം ഒടുവിൽ യാഥാർഥ്യമാകുന്നു; ഇന്ത്യന് ബഹിരാകാശയാത്രികനും സംഘത്തില്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം - 4 ദൗത്യം ഇന്ന് നടക്കും. ഇന്ത്യന് സമയം ഉച്ചയ്ക്ക് 12.01നാണ് വിക്ഷേപണം. ഗ്രൂപ്പ് ക്യാപ്റ്റന് ശുഭാന്ഷു ശുക്ലയും ദൗത്യത്തിൻ്റെ ഭാഗമാണ്.

ആക്സിയം – 4 ദൗത്യം ജൂൺ 25-ന് വിക്ഷേപിക്കും; ശുഭാൻഷു ശുക്ലയും യാത്രയിൽ
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ ആക്സിയം - 4 ദൗത്യം ജൂൺ 25-ന് വിക്ഷേപിക്കുമെന്ന് അറിയിച്ചു. ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ഇത്. നിരവധി തവണ മാറ്റിവച്ച ഈ ദൗത്യം ഒടുവിൽ വിക്ഷേപണത്തിന് ഒരുങ്ങുകയാണ്.

ഐഎസ്എസ് ദൗത്യം വീണ്ടും മാറ്റി; ശുഭാൻഷു ശുക്ലയുടെ യാത്ര വൈകും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം-4 ദൗത്യം നാസ വീണ്ടും മാറ്റിവെച്ചു. ഇന്ത്യന് ബഹിരാകാശ യാത്രികന് ശുഭാന്ഷു ശുക്ലയും ഈ ദൗത്യത്തിൽ ഉണ്ട്. സ്വെസ്ഡ സർവീസ് മൊഡ്യൂളിന്റെ പിൻഭാഗത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വിക്ഷേപണം വൈകുന്നത്.

ആക്സിയം 4 ദൗത്യം ജൂൺ 19-ന്; ശുഭാൻഷു ശുക്ലയും യാത്രയിൽ
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചത് അനുസരിച്ച് ആക്സിയം 4 ബഹിരാകാശ ദൗത്യം ജൂൺ 19-ന് നടക്കും. രണ്ടാഴ്ച ബഹിരാകാശത്ത് ചെലവഴിച്ച ശേഷം ശുഭാൻഷു അടക്കമുള്ള നാലംഗ സംഘം തിരിച്ചെത്തും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബഹിരാകാശ സഹകരണത്തിന്റെ ഫലമായുണ്ടാകുന്ന Ax-4 ന്റെ ഭാഗമാണ് ഈ ദൗത്യം.

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വീണ്ടും മാറ്റി; കാരണം സാങ്കേതിക തകരാറുകൾ?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ യാത്ര വീണ്ടും മാറ്റി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുള്ള വിക്ഷേപണമാണ് മാറ്റിയത്. റോക്കറ്റിന് സാങ്കേതിക പ്രശ്നങ്ങളുണ്ടെന്നും സൂചനയുണ്ട്.

ഐഎസ്എസിലേക്ക് ആദ്യ ഇന്ത്യൻ യാത്രികൻ; ശുഭാൻഷു ശുക്ലയുടെ ചരിത്ര ദൗത്യം മെയ് 29ന്
ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നു. ആക്സിയോം-4 ദൗത്യത്തിന്റെ ഭാഗമായാണ് ശുക്ലയുടെ യാത്ര. മെയ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം.