Shubhamshu Shukla

ആക്സിയം മിഷൻ 4: ശുഭാംശു ശുക്ലയും സംഘവും രാജ്യാന്തര ബഹിരാകാശ നിലയത്തിൽ
ഇന്ത്യയുടെ ശുഭാംശു ശുക്ലയും മറ്റു മൂന്ന് സ്വകാര്യ ബഹിരാകാശയാത്രികരും അടങ്ങിയ ആക്സിയം മിഷൻ 4 രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്കിങ് പൂർത്തിയാക്കി. 28.5 മണിക്കൂർ യാത്രക്ക് ശേഷമാണ് പേടകം ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഈ ദൗത്യത്തിൽ 60 ബഹിരാകാശ പരീക്ഷണങ്ങൾ നടത്താൻ ഉദ്ദേശിക്കുന്നുണ്ട്.

ശുഭാംശു ശുക്ളയുടെ ബഹിരാകാശ യാത്ര വൈകും; കാരണം ഇതാണ്
സാങ്കേതിക തകരാറുകൾ മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ളയുടെ യാത്ര വൈകുന്നു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നുള്ള വിക്ഷേപണമാണ് മാറ്റിവെച്ചത്. 715 കോടി രൂപയാണ് ഈ യാത്രയ്ക്കായി ഇന്ത്യ ചെലവഴിക്കുന്നത്.

ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും; കാരണം ഇതാണ്
ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് യാത്ര മാറ്റിയത്. ജൂൺ 11ന് വൈകിട്ട് 5.30ന് വിക്ഷേപണം നടത്തുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ദൗത്യം പൂർത്തിയാകുന്നതോടെ, ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനാകും.