Sholay

അമിതാഭ് ബച്ചന്റെ ‘ഷോലെ’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു
രമേശ് സിപ്പിയുടെ സംവിധാനത്തിൽ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, സഞ്ജീവ് കുമാർ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ഷോലെ. 1975 ആഗസ്റ്റ് അഞ്ചിനാണ് ചിത്രം പുറത്തിറങ്ങിയത്. 2025 ഡിസംബർ 12 ന് ചിത്രം രാജ്യവ്യാപകമായി റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ചിത്രത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ചാണ് റിലീസ്, 1,500 തിയേറ്ററുകളിൽ പ്രദർശിപ്പിക്കും.

ഷോലെ @ 50: സുവർണ ജൂബിലിയിൽ പ്രത്യേക പോസ്റ്റ് കാർഡുകളുമായി ഇന്ത്യ പോസ്റ്റ്
1975 ഓഗസ്റ്റ് 15-ന് പുറത്തിറങ്ങിയ കൾട്ട് ക്ലാസിക് ചിത്രമായ ഷോലെയുടെ 50-ാം വാർഷികം ആഘോഷിക്കുന്നു. ഇതിനോടനുബന്ധിച്ച് ഇന്ത്യാ പോസ്റ്റ് പ്രത്യേകമായി രൂപകൽപ്പന ചെയ്ത രണ്ട് പോസ്റ്റ് കാർഡുകൾ പുറത്തിറക്കി. ചിത്രത്തിന്റെ 4കെ പതിപ്പ് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.

ഷോലെയിൽ അമിതാഭിനെക്കാൾ പ്രതിഫലം വാങ്ങിയത് ആര്? കണക്കുകൾ പുറത്ത്
ഷോലെ സിനിമയിലെ താരങ്ങളുടെ പ്രതിഫല വിവരങ്ങൾ പുറത്ത്. അമിതാഭ് ബച്ചനെക്കാൾ കൂടുതൽ പ്രതിഫലം ധർമേന്ദ്രയ്ക്ക്. ജയ ബച്ചനാണ് ഏറ്റവും കുറഞ്ഞ പ്രതിഫലം ലഭിച്ചത്.