Shirur disaster

ഷിരൂർ ദൗത്യം മറക്കാനാകില്ല; കേരളത്തിന് നന്ദിയെന്ന് സതീഷ് കൃഷ്ണ സെയിൽ
ഷിരൂർ ദുരന്തത്തിന് ഒരു വർഷം തികയുന്ന വേളയിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. കേരള ജനത നൽകിയത് സമാനതകളില്ലാത്ത സ്നേഹവും പിന്തുണയുമാണെന്ന് അദ്ദേഹം പറഞ്ഞു. 72 ദിവസം നീണ്ട രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്.

ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം; ഓർമ്മകൾക്ക് കണ്ണീരായി കണ്ണാടിക്കൽ
കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്.

72 ദിവസത്തെ തിരച്ചിലിന് ശേഷം അര്ജുന്റെ വീട്ടിലെത്തിയ മനാഫ്; വികാരനിര്ഭരമായ പ്രതികരണം
ഷിരൂര് ദുരന്തത്തില് കാണാതായ അര്ജുനെ കണ്ടെത്താനുള്ള 72 ദിവസത്തെ തിരച്ചിലിന് ശേഷം, ലോറി ഉടമയായ മനാഫ് അര്ജുന്റെ വീട്ടിലെത്തി. മനാഫ് തന്റെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവച്ചു. സ്നേഹത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.