Ship Fire

വാന് ഹായ് കപ്പലിൽ വീണ്ടും തീപിടിത്തം; കപ്പൽ മുങ്ങാൻ സാധ്യത
വാന് ഹായ് കപ്പലിൽ വീണ്ടും തീപിടിത്തമുണ്ടായി. കപ്പലിന്റെ താഴത്തെ അറയിലാണ് തീ കണ്ടെത്തിയത്. തീ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ കപ്പൽ മുങ്ങാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

അറബിക്കടലിൽ തീപിടിച്ച കപ്പൽ; രക്ഷാപ്രവർത്തനത്തിൽ നിർണായക നേട്ടം
അറബിക്കടലിൽ തീപിടിച്ച വാൻ ഹായ് കപ്പലിനെ രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളിൽ നിർണായക മുന്നേറ്റം. കപ്പലിനെ ഇന്ത്യൻ സമുദ്രാതിർത്തിയിലെ സാമ്പത്തിക മേഖലയ്ക്ക് പുറത്ത് എത്തിക്കാൻ രക്ഷാസംഘത്തിന് കഴിഞ്ഞു. കപ്പൽ കമ്പനി ഇപ്പോൾ ശ്രീലങ്കയിലെ ഹമ്പൻതോട്ട തുറമുഖത്തേക്ക് കപ്പൽ അടുപ്പിക്കാനുള്ള അനുമതിക്കായി കാത്തിരിക്കുകയാണ്.

തീപിടിച്ച വാന്ഹായി കപ്പല്: രക്ഷാപ്രവര്ത്തനവുമായി നാവികസേന
തീപിടിത്തമുണ്ടായ വാന്ഹായി കപ്പലിനെ രക്ഷിക്കാന് നാവികസേന നേരിട്ട് രംഗത്തിറങ്ങി. ടഗ് കപ്പലുകളുടെ വാടക താങ്ങാനാവില്ലെന്ന് കപ്പല് ഉടമകള് അറിയിച്ചതിനെ തുടര്ന്നാണ് നാവികസേനയുടെ ഈ ഇടപെടല്. ഐഎന്എസ് ശാരദ ഉപയോഗിച്ച് കപ്പലിനെ നിയന്ത്രിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

അറബിക്കടലിലെ കപ്പൽ ദുരന്തം: കപ്പൽ പൂർണ്ണമായി നാവികസേനയുടെ നിയന്ത്രണത്തിൽ; ഹൈക്കോടതിയുടെ ഇടപെടൽ
അറബിക്കടലിൽ തീപിടിച്ച ചരക്കുകപ്പൽ വാൻ ഹായ് 503-ൻ്റെ പൂർണ്ണ നിയന്ത്രണം നാവികസേന ഏറ്റെടുത്തു. കപ്പലിനെ ഇരുമ്പ് വടം ഉപയോഗിച്ച് ബന്ധിപ്പിച്ച് സുരക്ഷിതമാക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാൽ കപ്പലിനെ പുറംകടലിലേക്ക് മാറ്റും. കൊച്ചി തീരത്ത് കപ്പൽ മുങ്ങിയതും കണ്ണൂർ തീരത്ത് ചരക്ക് കപ്പലിന് തീപിടിച്ചതുമായ വിഷയങ്ങളിൽ ഹൈക്കോടതി ഇടപെട്ട് അമിക്കസ് ക്യൂറിയെ നിയമിച്ചു.

കണ്ണൂര്: തീപിടിച്ച കപ്പലില് വിദഗ്ധ സംഘം; കപ്പല് ഉള്ക്കടലിലേക്ക് മാറ്റുന്നു
കണ്ണൂര് അഴീക്കല് പുറംകടലില് തീപിടിച്ച ചരക്കുകപ്പലില് വിദഗ്ധ സംഘം പരിശോധന നടത്തി. ടഗ് ബോട്ടിന്റെ സഹായത്തോടെ കപ്പല് ഉള്ക്കടലിലേക്ക് മാറ്റാനുള്ള ശ്രമം തുടങ്ങി. നാവികസേനയുടെയും കോസ്റ്റ് ഗാര്ഡിന്റെയും ശ്രമഫലമായി തീവ്രത കുറഞ്ഞതിനെ തുടര്ന്നാണ് എംഇആര്എസ്സി സംഘത്തിന് കപ്പലിലിറങ്ങാന് സാധിച്ചത്.