Ship Containers

കൊല്ലം, ആലപ്പുഴ തീരങ്ങളിൽ കണ്ടെയ്നറുകൾ; പരിശോധനയ്ക്ക് കേന്ദ്രസംഘം
നിവ ലേഖകൻ
കൊച്ചി തീരത്ത് തകർന്ന ലൈബീരിയൻ കപ്പലിലെ കണ്ടെയ്നറുകൾ കൊല്ലം, ആലപ്പുഴ തീരങ്ങളിൽ അടിഞ്ഞു. ഇതുവരെ പത്തിലധികം കണ്ടെയ്നറുകളും വലിയ പെട്ടികളും കണ്ടെത്തി. കണ്ടെയ്നറുകൾക്ക് സമീപത്തേക്ക് പൊതുജനങ്ങൾ പോകരുതെന്ന് അധികൃതർ അറിയിച്ചു.

ആശങ്ക ഒഴിയാതെ തീരദേശം; ലൈബീരിയൻ കപ്പലിലെ 2 കണ്ടെയ്നറുകൾ കൂടി ആലപ്പുഴ തീരത്ത്
നിവ ലേഖകൻ
കൊച്ചി തീരത്ത് തകർന്ന് മുങ്ങിയ ലൈബീരിയൻ കപ്പലിലെ രണ്ട് കണ്ടെയ്നറുകൾ ആലപ്പുഴ വലിയഴീക്കൽ തീരത്ത് കണ്ടെത്തി. കണ്ടെയ്നറുകളിൽ രാസമാലിന്യം ഇല്ലെന്ന് പോലീസ് അറിയിച്ചു. കപ്പലിലെ രാസമാലിന്യം കായലിൽ എത്തുന്നത് തടയാൻ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിർത്തിവെക്കാൻ നിർദ്ദേശം നൽകി.