Ship Accident

കൊച്ചിയിൽ അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ; കണ്ടെയ്നറുകൾ തീരത്തേക്ക് എത്താൻ സാധ്യത
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ ഉയർത്താനുള്ള ശ്രമം തുടരുന്നു. കപ്പലിൽ നിന്ന് വീണ കണ്ടെയ്നറുകൾ എറണാകുളം, ആലപ്പുഴ തീരങ്ങളിൽ എത്താൻ സാധ്യതയുണ്ട്. കണ്ടെയ്നറുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പൊലീസിനെ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊച്ചിയിൽ അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ; രക്ഷാപ്രവർത്തനം ഇന്നും തുടരും
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട ലൈബീരിയൻ കപ്പൽ ഉയർത്താനുള്ള ശ്രമം ഇന്നും തുടരും. കപ്പൽ പൂർണമായി മുങ്ങിത്താഴാതിരിക്കാൻ മൂന്ന് നാവികർ ഇപ്പോഴും കപ്പലിൽ തുടരുന്നുണ്ട്. കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെ ഇന്നലെ രക്ഷപ്പെടുത്തിയിരുന്നു.

കൊച്ചിയിൽ ചരക്കുകപ്പൽ അപകടത്തിൽ; 24 ജീവനക്കാരെയും രക്ഷിച്ചു, തീരത്ത് ജാഗ്രതാനിർദേശം
കൊച്ചി തീരത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പലിൽ നിന്ന് 9 കാർഗോകൾ കടലിൽ വീണതിനെ തുടർന്ന് സംസ്ഥാനത്തെ തീരദേശ മേഖലകളിൽ ജാഗ്രതാ നിർദേശം നൽകി. മറൈൻ ഗ്യാസ് ഓയിലാണ് കടലിൽ വീണതെന്നാണ് സൂചന.

വിഴിഞ്ഞത്ത് നിന്ന് പോയ കപ്പൽ അപകടത്തിൽ; തീരദേശത്ത് ജാഗ്രതാ നിർദ്ദേശം
വിഴിഞ്ഞം തുറമുഖത്ത് നിന്ന് പോയ എം.എസ്.സി എൽസ 3 കപ്പൽ കൊച്ചിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടു. കപ്പൽ പകുതിയോളം ചരിഞ്ഞതിനെ തുടർന്ന് കടലിൽ കാർഗോ വീണതിനാൽ തീരദേശത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 24 ജീവനക്കാരിൽ 9 പേരെ രക്ഷപ്പെടുത്തി, ബാക്കിയുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു.

കപ്പലിൽ നിന്ന് കാർഗോ വീണ സംഭവം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
വിഴിഞ്ഞം തുറമുഖത്ത് നിന്ന് പുറപ്പെട്ട ലൈബീരിയയുടെ പതാകയുള്ള കപ്പലിൽ നിന്ന് കാർഗോ വീണു. കപ്പലിൽ ഉണ്ടായിരുന്നത് മറൈൻ ഗ്യാസ് ഓയിൽ ആണെന്നാണ് സൂചന. കാർഗോ തീരത്ത് അടിഞ്ഞാൽ പൊതുജനങ്ങൾ അടുത്ത് പോകരുതെന്നും സ്പർശിക്കരുതെന്നും നിർദ്ദേശമുണ്ട്.

മെക്സിക്കൻ നാവികസേനയുടെ കപ്പൽ ബ്രൂക്ലിൻ പാലത്തിലിടിച്ച് 2 മരണം
ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവികസേനയുടെ പരിശീലന കപ്പൽ ഇടിച്ചുകയറി രണ്ട് മരണം. അപകടത്തിൽ 22 പേർക്ക് പരുക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരമാണ്. കപ്പലിലെ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മെക്സിക്കൻ അധികൃതർ അന്വേഷണം ആരംഭിച്ചു.