Ship Accident

കേരള തീരത്ത് കത്തിയ കപ്പൽ; കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു
കേരള തീരത്ത് തീപിടിച്ച ചരക്കുകപ്പലിലെ തീ നിയന്ത്രിക്കാനുള്ള ശ്രമം തുടരുന്നു. കാണാതായ നാലുപേർക്കായി നാവികസേനയും കോസ്റ്റ്ഗാർഡും തിരച്ചിൽ നടത്തുന്നു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

അറബിക്കടലിലെ കപ്പൽ ദുരന്തം: രക്ഷപ്പെടുത്തിയ 18 പേരെ മംഗളൂരുവിൽ എത്തിച്ചു, ആറ് പേർക്ക് പരിക്ക്
അറബിക്കടലിൽ ചരക്കുകപ്പലിലുണ്ടായ തീപിടിത്തത്തെ തുടർന്ന് രക്ഷപ്പെടുത്തിയ 18 ജീവനക്കാരെ മംഗളൂരുവിൽ എത്തിച്ചു. ഇവരിൽ ആറ് പേർക്ക് പരിക്കേറ്റു. അപകടത്തെ തുടർന്ന് കേരളത്തിലെ ചില തീരങ്ങളിൽ മത്സ്യബന്ധനം നിർത്തിവച്ചു.

അഴീക്കൽ തീപിടിച്ച കപ്പലിലെ കണ്ടെയ്നറുകൾ തീരത്തടിയാൻ സാധ്യത; മത്സ്യബന്ധത്തിനു വിലക്ക്
അഴീക്കൽ പുറംകടലിൽ തീപിടിച്ച കപ്പലിലെ കണ്ടെയ്നറുകൾ കോഴിക്കോട്, കൊച്ചി തീരങ്ങളിൽ അടിഞ്ഞേക്കാമെന്ന് മുന്നറിയിപ്പ്. കപ്പലിൽ നിന്നുള്ള എണ്ണ ചോർന്ന് തീരത്തേക്ക് വ്യാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ബേപ്പൂർ, കൊച്ചി, തൃശൂർ തീരങ്ങളിൽ മത്സ്യബന്ധം വിലക്കിയിട്ടുണ്ട്.

ബേപ്പൂർ തീരത്ത് കപ്പലപകടം: തീയണക്കാനുള്ള ശ്രമം നിർത്തിവെച്ചു, രക്ഷാപ്രവർത്തനം നാളെ പുനരാരംഭിക്കും
ബേപ്പൂർ തീരത്ത് ചരക്ക് കപ്പലിലുണ്ടായ തീപിടുത്തം നിയന്ത്രിക്കാൻ കഴിയാത്തതിനെ തുടർന്ന് രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. പ്രതികൂല സാഹചര്യമാണ് കാരണം. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരിൽ 18 പേരെ രക്ഷപ്പെടുത്തി, ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു.

ബേപ്പൂരിൽ ചരക്ക് കപ്പലിൽ തീപിടിത്തം; 18 പേരെ രക്ഷപ്പെടുത്തി, നാല് പേരെ കാണാനില്ല
ബേപ്പൂർ തീരത്ത് ചരക്ക് കപ്പലിൽ വൻ തീപിടിത്തം. കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിലുണ്ടായിരുന്നത് നാല് തരം രാസവസ്തുക്കളാണെന്ന് റിപ്പോർട്ടുണ്ട്.

കപ്പലപകടത്തില് കേസെടുക്കേണ്ടത് കേന്ദ്രം; സംസ്ഥാനത്തിന് നഷ്ടം ഈടാക്കാം: മന്ത്രി വി.എന് വാസവന്
ഉള്ക്കടലില് കപ്പലപകടമുണ്ടായാല് കേസെടുക്കേണ്ടത് കേന്ദ്രസര്ക്കാരാണെന്ന് മന്ത്രി വി.എന് വാസവന് അഭിപ്രായപ്പെട്ടു. അപകടത്തെ തുടര്ന്നുണ്ടായ നാശനഷ്ടങ്ങള് ഈടാക്കാനുള്ള നടപടികള് സ്വീകരിക്കാന് സംസ്ഥാന സര്ക്കാരിന് സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. ബേപ്പൂര്, അഴീക്കല് തുറമുഖങ്ങള്ക്ക് സമീപം ചരക്കുകപ്പലിന് തീപിടിച്ച സംഭവം നിര്ഭാഗ്യകരമാണെന്നും മന്ത്രി അറിയിച്ചു.

കൊച്ചി കപ്പൽ ദുരന്തം: കമ്പനിക്കെതിരെ ഉടൻ കേസ് വേണ്ടെന്ന് സർക്കാർ
കൊച്ചി തീരത്ത് ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് വേണ്ടെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. കപ്പലിലെ എണ്ണ ചോർച്ച തടയുന്നതിനുള്ള ദൗത്യം ആരംഭിച്ചു, 12 അംഗ മുങ്ങൽ വിദഗ്ധരടങ്ങുന്ന സംഘമാണ് ഇതിന് നേതൃത്വം നൽകുന്നത്. കേസിൽ ക്രിമിനൽ നടപടികളിലേക്ക് കടക്കാതെ, ഇൻഷുറൻസ് ക്ലെയിമിലൂടെ നഷ്ടപരിഹാരം നേടാനാണ് സർക്കാർ ശ്രമിക്കുന്നത്.

ബേപ്പൂരിൽ അപകടത്തിൽപ്പെട്ട കപ്പലിൽ തീപിടിക്കാൻ സാധ്യതയുള്ള ചരക്കുകളുണ്ടെന്ന് സൂചന
ബേപ്പൂരിൽ അപകടത്തിൽപ്പെട്ട കപ്പലിൽ നാല് തരം അപകടകരമായ ചരക്കുകളുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ അറിയിച്ചു. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന കണ്ടെയ്നർ കപ്പലാണ് അപകടത്തിൽപ്പെട്ടത്. കപ്പലിൽ 22 ജീവനക്കാരുണ്ട്.

ബേപ്പൂർ കപ്പൽ ദുരന്തം: രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി; ജില്ലാ കളക്ടർ അടിയന്തര നിർദ്ദേശം നൽകി
ബേപ്പൂരിൽ കപ്പലപകടത്തെ തുടർന്ന് ജില്ലാ കളക്ടർ അടിയന്തര ഇടപെടൽ നടത്തി. രക്ഷാപ്രവർത്തനത്തിന് കോസ്റ്റ്ഗാർഡിന്റെ കപ്പലുകളും നേവിയുടെ INS സത്ലജും സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കൊച്ചി കപ്പൽ ദുരന്തം: കമ്പനിക്കെതിരെ ഉടൻ കേസ് വേണ്ടെന്ന് സർക്കാർ
കൊച്ചി തീരത്ത് കപ്പൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. നാശനഷ്ടങ്ങളുടെ തെളിവുകൾ ശേഖരിക്കുന്നതിന് പ്രാധാന്യം നൽകണമെന്നും ഇത് ഇൻഷുറൻസ് ക്ലെയിമിന് സഹായകരമാവുമെന്നും വിലയിരുത്തൽ. കഴിഞ്ഞമാസം 29ന് മുഖ്യമന്ത്രിയും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിംഗും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

കൊച്ചി: വലയെറിഞ്ഞപ്പോൾ കപ്പലിന്റെ ഭാഗങ്ങൾ; മത്സ്യത്തൊഴിലാളികൾക്ക് കനത്ത നഷ്ടം
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട ചരക്ക് കപ്പലിന്റെ ഇരുമ്പ് ഭാഗങ്ങൾ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചു. വലയെറിഞ്ഞപ്പോൾ അമിതഭാരമുള്ള വസ്തു ലഭിക്കുകയും, പിന്നീട് അത് കപ്പലിന്റെ ഭാഗമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. ഈ അപകടം മൂലം മത്സ്യത്തൊഴിലാളികൾക്ക് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

കൊച്ചിയിൽ കപ്പലപകടം: മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നഷ്ടം
കൊച്ചി തീരത്ത് കപ്പലപകടത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ലക്ഷങ്ങളുടെ നാശനഷ്ടം. 16 ബോട്ടുകളിലായി 38 ലക്ഷം രൂപയുടെ വലകൾ നഷ്ടപ്പെട്ടു. കണ്ടെയ്നറുകൾ കണ്ടെത്തി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു.