Sheikh Mohammed

Lulu Hypermarket visit

ലുലു ഹൈപ്പര്മാര്ക്കറ്റില് അപ്രതീക്ഷിത സന്ദര്ശനവുമായി ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം

നിവ ലേഖകൻ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മക്തൂം ദുബായ് സിലിക്കണ് സെന്ട്രല് മാളിലെ ലുലു ഹൈപ്പര്മാര്ക്കറ്റ് സന്ദര്ശിച്ചു. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ ലുലുവിലെത്തിയ അദ്ദേഹം ഒരു മണിക്കൂറിലേറെ മാളില് ചെലവഴിച്ചു. സായുധ കാവലുകളില്ലാതെ ജനങ്ങള്ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന അദ്ദേഹത്തെ കാണാന് നിരവധി ഉപഭോക്താക്കളെത്തി.