She Leads

UN Women She Leads

യു.എന് വിമണ് ഷീ ലീഡ്സിലേക്ക് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. തൊഹാനിയെ തെരഞ്ഞെടുത്തു

നിവ ലേഖകൻ

രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്ത്തനങ്ങള് കാഴ്ചവെക്കുന്ന വനിതാ നേതാക്കള്ക്ക് ഐക്യരാഷ്ട്ര സഭയുടെ യു.എന് വിമണ് സംഘടിപ്പിക്കുന്ന ശില്പശാലയാണ് ഷീലീഡ്സ്. ഈ ശില്പശാലയിലേക്ക് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും റിസര്ച്ച് സ്കോളറുമായ അഡ്വ. തൊഹാനിയെ തെരഞ്ഞെടുത്തു. ഡിസംബര് ആദ്യവാരം നടക്കുന്ന ശില്പശാല സ്ത്രീ ശാക്തീകരണത്തിനും രാഷ്ട്രീയ പൊതുരംഗത്തെ വനിതാ നേതാക്കളുടെ ഉന്നമനത്തിനുമാണ് ലക്ഷ്യമിടുന്നത്.