Shashi Tharoor

ഓപ്പറേഷന് സിന്ദൂര്: എംപിമാരുടെ സംഘം വിദേശ പര്യടനം പൂര്ത്തിയാക്കി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിന് കേന്ദ്ര സർക്കാർ നിയോഗിച്ച എംപിമാരുടെ സംഘങ്ങളുടെ വിദേശ പര്യടനം പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി എംപിമാരുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് എംപി ശശി തരൂർ തൻ്റെ പ്രതികരണം എക്സിലൂടെ അറിയിച്ചു.

ഇന്ത്യ-പാക് വെടിനിർത്തൽ ചർച്ചയിൽ ആരുടേയും മധ്യസ്ഥതയില്ലെന്ന് ശശി തരൂർ
ഇന്ത്യ-പാക് വെടിനിർത്തൽ ചർച്ചകളിൽ ആരുടെയെങ്കിലും മധ്യസ്ഥതയുണ്ടായതായി അറിവില്ലെന്ന് ശശി തരൂർ കൊളംബിയയിൽ പറഞ്ഞു. ഭീകരവാദത്തെ നേരിടുന്നവരെയും പ്രതിരോധിക്കുന്നവരെയും ഒരുപോലെ കാണരുതെന്ന് കൊളംബിയയിലെ സുഹൃത്തുക്കളോട് അഭ്യർഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വയം പ്രതിരോധിക്കുക മാത്രമാണ് ഇന്ത്യ ചെയ്തതെന്നും ഇതിൽ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് പരിഹരിക്കാനാണ് തങ്ങൾ ഇവിടെ എത്തിയിരിക്കുന്നതെന്നും തരൂർ പറഞ്ഞു.

ശശി തരൂരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി; കോൺഗ്രസിൽ ഭിന്നത രൂക്ഷം
പ്രധാനമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസ്താവനയിൽ ശശി തരൂരിനെ പിന്തുണച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്ത്. ഇന്ത്യൻ എംപിമാർ വിദേശത്ത് പോയി രാജ്യത്തിനും പ്രധാനമന്ത്രിക്കും എതിരെ സംസാരിക്കണോ എന്ന് കിരൺ റിജിജു ചോദിച്ചു. അതേസമയം, തരൂരിന്റെ പരാമർശങ്ങളിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.

മോദി പരാമർശം: ശശി തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുള്ള പ്രസ്താവനയിൽ ശശി തരൂരിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ് നേതാക്കൾ തന്നെ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പാനമ സന്ദർശനത്തിനിടെയായിരുന്നു തരൂരിന്റെ വിവാദ പരാമർശം.

സിന്ദൂരം തുടച്ചവർക്ക് ശക്തമായ മറുപടി നൽകി; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂർ
രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം തുടച്ചവർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടി നൽകിയെന്ന് ശശി തരൂർ എംപി. ഭീകരതയ്ക്ക് ഇന്ത്യ എന്ത് മറുപടി നൽകുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂർ അനിവാര്യമായ ഒന്നായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും തരൂർ വ്യക്തമാക്കി.

ശശി തരൂരിന്റെ രാഷ്ട്രീയ ലക്ഷ്യമെന്ത്? കോൺഗ്രസിൽ നിന്ന് അകലുന്നോ?
ശശി തരൂർ എം.പി.യുടെ രാഷ്ട്രീയ നിലപാടുകൾ കോൺഗ്രസിനകത്തും പുറത്തും ചർച്ചകൾക്ക് വഴിവെക്കുന്നു. തുർക്കിക്ക് സഹായം നൽകിയതിനെ വിമർശിച്ചതും, കേന്ദ്രത്തിന്റെ ക്ഷണം സ്വീകരിച്ചതും അദ്ദേഹത്തിന്റെ നിഷ്പക്ഷ നിലപാടിന് ഉദാഹരണങ്ങളാണ്. തരൂരിന്റെ ലക്ഷ്യമെന്താണെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
ഓപ്പറേഷൻ സിന്ദൂരുമായി ശശി തരൂർ യുഎസിലേക്ക്; സന്ദർശനം ട്രംപിനെയും
ഓപ്പറേഷൻ സിന്ദൂർ രാജ്യാന്തര തലത്തിൽ വിശദീകരിക്കുന്നതിനായി ഡോക്ടർ ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള ഒൻപതംഗ സംഘം അമേരിക്കയിലേക്ക് യാത്ര തുടങ്ങി. ഭീകരവാദം കൊണ്ട് നമ്മുടെ രാജ്യത്തെ നിശ്ശബ്ദമാക്കാൻ സാധിക്കില്ലെന്നും ലോകത്തെ ബോധ്യപ്പെടുത്തുമെന്നും തരൂർ പ്രസ്താവിച്ചു. സമാധാനം, ജനാധിപത്യം, സ്വാതന്ത്ര്യം തുടങ്ങിയ ലോകത്ത് നിലനിൽക്കേണ്ടതായ മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശി തരൂരിന്റെ കാര്യത്തിൽ വിവാദത്തിന്റെ ആവശ്യമില്ല; നിലപാട് വ്യക്തമാക്കി ജോൺ ബ്രിട്ടാസ്
ശശി തരൂരിനെ കേന്ദ്ര സർക്കാർ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചുള്ള വിവാദം കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്ന് ജോൺ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടു. വിദേശ നയതന്ത്ര രംഗത്ത് ശശി തരൂരിനുള്ള കഴിവിനെയും അദ്ദേഹം പ്രശംസിച്ചു. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് വിവിധ രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശശി തരൂർ വീണ്ടും വിവാദത്തിൽ; കോൺഗ്രസ് നേതൃത്വത്തിന് തലവേദന
കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ വീണ്ടും വിവാദങ്ങളിൽ നിറയുന്നു. സിപിഐഎം ഭരിക്കുന്ന കേരളത്തിലെ വ്യവസായ വികസനത്തെ പ്രശംസിച്ചും, ഓപ്പറേഷൻ സിന്ദൂരിൽ സർക്കാരിനെ പിന്തുണച്ചും അദ്ദേഹം പാർട്ടിക്ക് തലവേദന സൃഷ്ടിച്ചു. അദ്ദേഹത്തെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് കോൺഗ്രസ് നേതൃത്വം.

ശശി തരൂർ പാർട്ടിക്ക് വിധേയനാകണം; നിലപാട് കടുപ്പിച്ച് പി.ജെ. കുര്യൻ
ശശി തരൂരിനെതിരെ ആഞ്ഞടിച്ച് പി.ജെ. കുര്യൻ രംഗത്ത്. ശശി തരൂർ പാർട്ടിയോട് വിധേയത്വം കാണിക്കണമെന്ന് പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ല, എന്നാൽ തെറ്റുകളും തുറന്നു പറയണം എന്നും കുര്യൻ പറഞ്ഞു.

രാഷ്ട്രത്തിനു വേണ്ടി എന്ത് ചെയ്യാനും തയ്യാറാണ്; പ്രതികരണവുമായി ശശി തരൂർ
പാക് ഭീകരത തുറന്നു കാണിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ വിദേശ പര്യടന സംഘത്തിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ദേശ സേവനം പൗരന്മാരുടെ കടമയാണെന്നും തരൂർ കൂട്ടിച്ചേർത്തു.

പാക് ഭീകരത തുറന്നു കാട്ടാൻ; കേന്ദ്ര സംഘത്തെ നയിക്കാൻ ശശി തരൂർ
പാക് ഭീകരത തുറന്നു കാണിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വിദേശ പര്യടന സംഘത്തെ നയിക്കാൻ ശശി തരൂരിനെ ക്ഷണിച്ച് കേന്ദ്രസർക്കാർ. ദേശീയ താൽപ്പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ളതിനാലും ക്ഷണം സ്വീകരിക്കുന്നതായി തരൂർ അറിയിച്ചു. കോൺഗ്രസ് പാർട്ടി നൽകിയ പട്ടികയിൽ തരൂരിന്റെ പേരില്ലായിരുന്നു.