2024 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട കായിക താരങ്ങളുടെ പട്ടിക പുറത്തുവന്നു. ആദ്യ പത്തിൽ രണ്ട് ഇന്ത്യൻ താരങ്ങൾ ഇടംപിടിച്ചു. ഐപിഎൽ താരം ശശാങ്ക് സിംഗ് രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും പിന്തള്ളി പട്ടികയിൽ ഇടംപിടിച്ചത് ആശ്ചര്യമുണ്ടാക്കി.