ഇൻവെസ്റ്റ് കേരളയുടെ രണ്ടാം ദിനത്തിൽ ദുബായ് ആസ്ഥാനമായുള്ള ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ലോജിസ്റ്റിക്സ് മേഖലയിലാണ് നിക്ഷേപം. ഇന്ത്യയിലെ ഏഴ് പ്രധാന നഗരങ്ങളിൽ ഇതിനകം തന്നെ ഷറഫ് ഗ്രൂപ്പിന് വ്യവസായ സാന്നിധ്യമുണ്ട്.