Shamseer Vayalil

Shamseer vayalil

ഷംഷീർ വയലിലിന്റെ ’10 ജേർണീസ്’: മലയാളിക്ക് പുതുജീവിതം

നിവ ലേഖകൻ

ബുർജീൽ ഹോൾഡിങ്സ് സ്ഥാപകൻ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച 10 കോടി രൂപയുടെ ഗ്ലോബൽ പ്രോസ്തെറ്റിക് പദ്ധതി ‘10 ജേർണീസി’ന്റെ ഭാഗമായി കോട്ടയം സ്വദേശി ഷാരോൺ ചെറിയാന് സൗജന്യ ഓസിയോഇന്റഗ്രേഷൻ ശസ്ത്രക്രിയ നടത്തി. അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ പ്രൊഫ. ഡോ. മുൻജെദ് അൽ മുദിരിസിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. അപകടത്തിൽ ചലനശേഷി നഷ്ടപ്പെട്ട ഷാരോണിന് ഇത് പുതിയ ജീവിതത്തിലേക്കുള്ള കാൽവെപ്പാണ്.