SFI

വിദ്യാഭ്യാസ മന്ത്രിക്ക് അഭിനന്ദനവുമായി എബിവിപി; ആശങ്ക അറിയിച്ച് എസ്എഫ്ഐ
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് എബിവിപി അഭിനന്ദനം അറിയിച്ചു. പി.എം. ശ്രീ പദ്ധതി നടപ്പാക്കിയതിനാണ് അഭിനന്ദനം അറിയിച്ചത്. അതേസമയം, പദ്ധതിയിലെ ആശങ്കകള് എസ്എഫ്ഐ മന്ത്രിയെ അറിയിച്ചു.

പി.എം. ശ്രീ പദ്ധതി: ആശങ്ക അറിയിച്ച് എസ്.എഫ്.ഐ
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ആശങ്ക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ അറിയിച്ച് എസ്.എഫ്.ഐ. ദേശീയ വിദ്യാഭ്യാസ നയം വഴി കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന കാവിവൽക്കരണം കേരളത്തിൽ പൂർണ്ണമായി പ്രതിരോധിക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കൾ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി.

ഹിജാബ് വിവാദം: സെൻ്റ് റീത്ത സ്കൂൾ പ്രിൻസിപ്പാളിന് നന്ദി പറഞ്ഞ് എസ്എഫ്ഐ
ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി എസ്എഫ്ഐ രംഗത്ത്. മതനിരപേക്ഷ വിദ്യാഭ്യാസത്തിൻ്റെ ലോക മാതൃകയായ കേരളത്തിൽ ഈ വിഷയം അനാവശ്യമായി വിവാദമാക്കിയ സെൻ്റ് റീത്ത പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പാളിന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് നന്ദി അറിയിച്ചു. എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതാണ് ജനാധിപത്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഷാഫി പറമ്പിലിനെതിരെ വിമർശനവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്
പേരാമ്പ്ര സംഭവത്തിൽ ഷാഫി പറമ്പിലിനെതിരെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് രംഗത്ത്. രാഷ്ട്രീയ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും യൂത്ത് കോൺഗ്രസ് വയനാടിനു വേണ്ടി പിരിച്ച പണം എവിടെയാണെന്ന് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്രിമിനൽ കേസുകളുള്ളവർക്ക് ഡിഗ്രി പ്രവേശന വിലക്ക് ഏർപ്പെടുത്തുന്നത് ജനാധിപത്യ ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജെഎൻയു, ഹൈദരാബാദ് സർവ്വകലാശാലകളിൽ ആർഎസ്എസ് ശാഖകൾക്കെതിരെ എസ്എഫ്ഐ
ജെഎൻയു, ഹൈദരാബാദ് സർവ്വകലാശാല തുടങ്ങിയ സർവ്വകലാശാലകളിൽ ആർഎസ്എസ് ശാഖകൾ ആരംഭിച്ചതിനെതിരെ എസ്എഫ്ഐ രംഗത്ത്. ആർഎസ്എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് സർവ്വകലാശാലകളിൽ ശാഖകൾ സംഘടിപ്പിക്കുന്നതിലൂടെ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമമെന്ന് എസ്എഫ്ഐ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ അറിയിച്ചു.

ഡൽഹി അംബേദ്കർ സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടി; പ്രതിഷേധം ശക്തം
ഡൽഹി അംബേദ്കർ സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ അധികൃതർ സ്വീകരിച്ച നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിദ്യാർത്ഥി യൂണിയൻ ട്രഷറർ ഉൾപ്പെടെയുള്ളവരെ പുറത്താക്കിയതിൽ എസ്എഫ്ഐ പ്രതിഷേധിച്ചു. ബിജെപി-ആർഎസ്എസ് പിന്തുണയുള്ള എയുഡി അധികൃതരാണ് ഇതിന് പിന്നിലെന്നും എസ്എഫ്ഐ ആരോപിച്ചു.

എംഎസ്എഫ് ക്യാമ്പസ് കാരവൻ: അനുമതിയില്ലാതെ ആനയെ ഉപയോഗിച്ചെന്ന് പരാതി
എംഎസ്എഫ് നടത്തിയ ക്യാമ്പസ് കാരവൻ പരിപാടിയിൽ അനുമതിയില്ലാതെ ആനയെ ഉപയോഗിച്ചെന്ന് പരാതി. എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ദീപക്കാണ് വനംമന്ത്രിക്ക് പരാതി നൽകിയത്. മഞ്ചേരി യൂണിറ്റി വിമൻസ് കോളജിൽ നടന്ന പരിപാടിയിലാണ് ആനയെ ഉപയോഗിച്ചത്.

കണ്ണൂരിൽ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
കണ്ണൂരിൽ എസ്എഫ്ഐ നേതാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിലായി. ആദികടലായി സ്വദേശി റബീഹ് ആണ് പിടിയിലായത്. എസ്എഫ്ഐ എടക്കാട് ഏരിയാ സെക്രട്ടറി കെ.എം. വൈഷ്ണവിനെയാണ് റബീഹ് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു; കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്ന്
കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു. കോളേജ് വിദ്യാർത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണം ഉണ്ടായത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവിനാണ് കുത്തേറ്റത്. വൈഷ്ണവിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐക്കെതിരെ ആഞ്ഞടിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്
കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐക്കെതിരെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് രംഗത്ത്. ജനാധിപത്യത്തെ തോൽപ്പിക്കാൻ എസ്എഫ്ഐ, എംഎസ്എഫിന്റെ യുയുസിമാരെ തട്ടിക്കൊണ്ടുപോകുന്നുവെന്ന് ആരോപണം. ബാലറ്റും ഐഡി കാർഡും തട്ടിപ്പറിച്ച എസ്എഫ്ഐ യൂണിയൻ ജോയിന്റ് സെക്രട്ടറി സ്ഥാനാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തു.

ആയിരക്കണക്കിന് കമ്യൂണിസ്റ്റുകളെ വാർത്തെടുക്കാൻ വി.എസ് ശ്രമിച്ചു: ആദർശ് എം സജി
വി.എസ് പോരാടിയത് അവസാനത്തെ കമ്യൂണിസ്റ്റുകാരനാകാനല്ലെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി. വർഗീയ ശക്തികളെ തകർത്തെറിയാൻ കെൽപ്പുള്ളവരെ വാർത്തെടുക്കാൻ അദ്ദേഹം ശ്രമിച്ചു. അദ്ദേഹത്തിന്റെ പോരാട്ടം അവസാനത്തെ കമ്യൂണിസ്റ്റുകാരൻ ആവാനായിരുന്നില്ലെന്നും ആദർശ് ഫേസ്ബുക്കിൽ കുറിച്ചു

മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് എസ്എഫ്ഐ
മിഥുന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് ആവശ്യപ്പെട്ടു. വീഴ്ച സംഭവിച്ചത് ആരുടെ ഭാഗത്താണെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും, നടപടി ഉണ്ടായില്ലെങ്കിൽ തുടർ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.