SexualAssault

ബംഗളൂരുവിൽ വിദ്യാർത്ഥിക്ക് ലൈംഗികാതിക്രമം; വാർഡൻ അറസ്റ്റിൽ
ബംഗളൂരുവിൽ സ്വകാര്യ റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ലൈംഗികാതിക്രമം. റാഗിംഗ് തടയുന്നതിന് പകരം പ്രോത്സാഹിപ്പിച്ച വാർഡനെതിരെയും കേസ്. കുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് വാർഡനെ അറസ്റ്റ് ചെയ്തു.

ഒഡീഷയിൽ ഏഴ് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച് അധ്യാപകൻ; ഒളിവിൽ പോയ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്
ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത ഏഴോളം പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സംസ്കൃതം അധ്യാപകനെതിരെ പോലീസ് കേസെടുത്തു. പരാതിയെത്തുടർന്ന് ഒളിവിൽപോയ 36-കാരനായ അധ്യാപകനുവേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാൾക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുണ്ടെന്നും, അന്ന് സ്കൂൾ അധികൃതർ താക്കീത് നൽകി ഒതുക്കിയെന്നും ആരോപണമുണ്ട്.

ലൈംഗിക പീഡന കേസിൽ ആർസിബി താരം യാഷ് ദയാലിനെതിരെ എഫ്ഐആർ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരം യാഷ് ദയാലിനെതിരെ ലൈംഗിക പീഡനത്തിന് കേസ്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. സംഭവത്തിൽ യാഷ് ദയാൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.