Sexual Harassment

രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ലൈംഗികാരോപണം; പരാതി ഡിജിപിക്ക് കൈമാറി
രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിൽ. കെപിസിസി അധ്യക്ഷന് ലഭിച്ച പരാതിയിൽ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി
രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. എഐസിസിക്കും കെപിസിസിക്കും യുവതി പരാതി നൽകി. കോൺഗ്രസ് വേദികളിൽ നിന്ന് രാഹുലിനെ വിലക്കണമെന്ന് യുവതി ആവശ്യപ്പെട്ടു.

രാഹുലിനെതിരായ പരാതി: യുവതിക്ക് ബിജെപി ബന്ധമില്ലെന്ന് സി.കൃഷ്ണകുമാർ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി ബിജെപി നേതാവ് സി. കൃഷ്ണകുമാർ. പരാതി നൽകിയ യുവതിക്ക് ബിജെപി പശ്ചാത്തലമില്ലെന്നും രാഹുലിന്റെ വാദങ്ങൾ ദുർബലമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ കേരളം വിട്ടതായി സൂചന; അന്വേഷണം ഊർജിതമാക്കി പോലീസ്
ലൈംഗിക പീഡന കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് അന്വേഷണം ശക്തമാക്കി. രാഹുൽ സംസ്ഥാനം വിട്ടതായാണ് സൂചന. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. രാഹുലിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി; അന്വേഷണത്തിന് പ്രത്യേക സംഘം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എസിപി വി.എസ് ദിനരാജ് ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിസിപി ദീപക് ദിൻകറിനാണ് മേൽനോട്ട ചുമതല. കേസിൽ രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫിനെയും പ്രതി ചേർത്തിട്ടുണ്ട്.

ലൈംഗിക പീഡന കേസ്: രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യത്തിനായി കോടതിയിൽ
ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മുൻകൂർ ജാമ്യത്തിനായി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു. യുവതിയെ പലതവണ പീഡിപ്പിച്ചെന്നും നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തി; യുവതിയുടെ മൊഴി പുറത്ത്
രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയെന്ന് ലൈംഗിക പീഡന പരാതിയിൽ യുവതിയുടെ മൊഴി. സുഹൃത്ത് വഴിയാണ് ഗുളിക എത്തിച്ചു നൽകിയത്. യുവതി മരുന്ന് കഴിച്ചെന്ന് രാഹുൽ വീഡിയോ കോളിലൂടെ ഉറപ്പാക്കിയെന്നും മൊഴിയിൽ പറയുന്നു. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെത്തുടർന്ന് രാഹുൽ പാലക്കാട് വിട്ടെന്നും സൂചനയുണ്ട്.

രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന കേസ്: എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ്
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന പരാതിയിൽ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കേസിൽ തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസിന് നിർദേശം നൽകി.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: കോൺഗ്രസ് നിരീക്ഷിക്കുന്നു, അറസ്റ്റുണ്ടായാൽ നടപടി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് തുടർനടപടികൾ നിരീക്ഷിക്കുന്നു. അറസ്റ്റ് ഉണ്ടായാൽ രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ആവശ്യമുണ്ട്. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന അഭിപ്രായവും നേതാക്കൾക്കിടയിലുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിയിൽ സർക്കാരിന് തീരുമാനമെടുക്കാം: കെ. മുരളീധരൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി ലൈംഗിക പീഡന പരാതി നൽകിയ സംഭവത്തിൽ പ്രതികരണവുമായി കെ. മുരളീധരൻ രംഗത്ത്. രാഹുൽ കോൺഗ്രസിന് പുറത്തായതിനാൽ സർക്കാരിന് തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുമ്പോൾ പാർട്ടി നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവതി രംഗത്ത്. മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് പരാതി നൽകി. കുറ്റം ചെയ്തിട്ടില്ലെന്നും നിയമപരമായി പോരാടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടുതൽ ചാറ്റുകളും ശബ്ദരേഖയും പുറത്ത്; വിവാദം കനക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. രാഹുൽ മാങ്കൂട്ടത്തിൽ യുവതിയുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ശബ്ദരേഖയുമാണ് പുറത്തുവന്നിരിക്കുന്നത്. ചാറ്റിൽ, പെൺകുട്ടിയെ ഗർഭിണിയാക്കാൻ രാഹുൽ ആവശ്യപ്പെടുന്നതായും ശബ്ദരേഖയിൽ ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതായും കാണാം.