Sexual Assault

കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്
തൃശൂർ കേരള കലാമണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പോക്സോ കേസ്. ദേശമംഗലം സ്വദേശിയായ അധ്യാപകൻ കനകകുമാറിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ അധ്യാപകനെ സസ്പെൻഡ് ചെയ്തു.

സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ
തിരുവനന്തപുരത്ത് സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിലായി. ചാക്ക സ്വദേശി വേലപ്പനാണ് പിടിയിലായത്. കുട്ടിയുടെ പരാതിയെത്തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരിക്ക് ലൈംഗികാതിക്രമം; സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ
തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിലായി. ചാക്ക സ്വദേശി വേലപ്പനാണ് പിടിയിലായത്. പേട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്; അറസ്റ്റ്
കർണാടകയിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്. യുവതികൾക്ക് അശ്ലീല സന്ദേശമയക്കുകയും എഡിറ്റ് ചെയ്ത ഫോട്ടോകൾ പ്രചരിപ്പിക്കുകയും ചെയ്ത യൂത്ത് കോൺഗ്രസ് നേതാവിനെതിരെയാണ് കേസ്. ചിക്കമഗളൂരു നഗരത്തിലെ ആൽദൂർ ഹോബ്ലിയിലെ മുൻ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായിരുന്ന ആദിത്യയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

യുകെയിൽ ഇന്ത്യൻ വംശജക്ക് നേരെ ലൈംഗികാതിക്രമം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, അന്വേഷണം ഊർജ്ജിതമാക്കി
യുകെയിലെ വെസ്റ്റ് മിഡ്ലാൻഡ്സിൽ 20 വയസ്സുള്ള ഇന്ത്യൻ വംശജ ലൈംഗികാതിക്രമത്തിന് ഇരയായി. വംശീയ വിദ്വേഷമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

വനിതാ ലോകകപ്പ്: ഓസ്ട്രേലിയൻ താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ
ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാനെത്തിയ ഓസ്ട്രേലിയൻ താരങ്ങൾ ലൈംഗികാതിക്രമത്തിന് ഇരയായി. മധ്യപ്രദേശിലെ ഇൻഡോറിൽ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

വേടനെതിരായ ലൈംഗികാതിക്രമ കേസ്: പരാതിക്കാരിക്ക് നൽകിയ നോട്ടീസ് പിൻവലിച്ച് പൊലീസ്
റാപ്പർ വേടൻ പ്രതിയായ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിക്ക് നൽകിയ നോട്ടീസ് പൊലീസ് പിൻവലിച്ചു. മൊഴിയെടുക്കലിന് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരിയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി.

അതിരപ്പള്ളിയിൽ വനിതാ വാച്ചർക്കെതിരെ ലൈംഗികാതിക്രമം; ഫോറസ്റ്റ് ഓഫീസർ അറസ്റ്റിൽ
തൃശൂർ ചാലക്കുടി അതിരപ്പള്ളിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വനിതാ വാച്ചർക്കെതിരെ ലൈംഗികാതിക്രമം. വാഴച്ചാൽ ഡിവിഷന് കീഴിലെ സെക്ഷൻസ് ഫോറസ്റ്റ് ഓഫീസറാണ് ലൈംഗികാതിക്രമം നടത്തിയത്. കേസിൽ സെക്ഷൻസ് ഫോറസ്റ്റ് ഓഫീസർ പി പി ജോൺസണെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ പരാതി
കൊല്ലത്ത് വയോധികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോൺഗ്രസ് നേതാവിനെതിരെ പരാതി. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ രഘുവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഹൈദരാബാദിൽ ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് ലൈംഗികാതിക്രമം; പോലീസ് അന്വേഷണം
ഹൈദരാബാദിൽ ട്രെയിൻ യാത്രയ്ക്കിടെ യുവതിക്ക് ലൈംഗികാതിക്രമം നേരിട്ടു. ഗുണ്ടൂർ - പെദകുറപദു റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വെച്ചാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിക്ക് കൂട്ടബലാത്സംഗശ്രമം; രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്
ഡൽഹിയിലെ സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിനിക്ക് നേരെ കൂട്ടബലാത്സംഗശ്രമം. രണ്ട് വിദ്യാർത്ഥികളും ഒരു ഗാർഡും ഉൾപ്പെട്ടതായി ആരോപണം. പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തി, സുഹൃത്താണ് പോലീസിൽ വിവരമറിയിച്ചത്.

ബെംഗളൂരുവിൽ വിദ്യാർത്ഥിനിയെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ കേസ്
ബെംഗളൂരുവിൽ ബിസിഎ വിദ്യാർത്ഥിനിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സഞ്ജീവ് കുമാർ എന്ന അധ്യാപകനെതിരെയാണ് കേസ്. പെൺകുട്ടിയുടെ പരാതിയിൽ, വീട്ടിൽ കുടുംബമുണ്ടെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് ആരോപണം.