Senthil Balaji

കരൂരിൽ വിജയിയെ ചെരുപ്പെറിഞ്ഞ സംഭവം; ആരോപണം നിഷേധിച്ച് സെന്തിൽ ബാലാജി
കരൂരിൽ ടിവികെ അധ്യക്ഷൻ വിജയിയെ ചെരുപ്പ് എറിഞ്ഞുവെന്ന ആരോപണം നിഷേധിച്ച് സെന്തിൽ ബാലാജി എംഎൽഎ രംഗത്ത്. ടിവികെ പ്രവർത്തകരാണ് ജനറേറ്റർ റൂമിലേക്ക് ഇടിച്ചു കയറിയതെന്നും അപ്പോഴും തെരുവ് വിളക്കുകൾ അണഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അപകടത്തെ രാഷ്ട്രീയമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കരൂർ ദുരന്തം: ടിവികെ പ്രാദേശിക നേതാവിൻ്റെ ആത്മഹത്യ, സെന്തിൽ ബാലാജിക്കെതിരെ ആരോപണം
കരൂരിലെ അപകടത്തെ തുടർന്ന് ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി. വിഴുപ്പുറം ബ്രാഞ്ച് സെക്രട്ടറി വി. അയ്യപ്പനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിൽ മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും അഴിച്ചുപണി; സെന്തിൽ ബാലാജിയും കെ. പൊൻമുടിയും പുറത്ത്
തമിഴ്നാട് മന്ത്രിസഭയിൽ വീണ്ടും അഴിച്ചുപണി നടന്നു. സെന്തിൽ ബാലാജിയും കെ. പൊൻമുടിയും മന്ത്രിസ്ഥാനങ്ങൾ രാജിവച്ചു. പദ്മനാഭപുരം എംഎൽഎ മനോ തങ്കരാജ് വീണ്ടും മന്ത്രിയാകും.

സുപ്രീംകോടതി വിമർശനം: സെന്തിൽ ബാലാജി രാജിവയ്ക്കുമോ?
സുപ്രീം കോടതിയുടെ വിമർശനത്തെ തുടർന്ന് തമിഴ്നാട് വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജി രാജിവയ്ക്കുമെന്ന് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ബാലാജി, ജാമ്യത്തിലിറങ്ങിയ ശേഷം വീണ്ടും മന്ത്രിയായിരുന്നു. ഡിഎംകെയിൽ നിർണായക പദവി നൽകി ബാലാജിയെ ചേർത്തുനിർത്തുമെന്നാണ് വിവരം.

മന്ത്രിസ്ഥാനം ഒഴിയണം, അല്ലെങ്കിൽ ജാമ്യം റദ്ദാക്കും: സെന്തിൽ ബാലാജിയോട് സുപ്രിംകോടതി
അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം വീണ്ടും മന്ത്രിയായതിനെതിരെ സുപ്രിംകോടതി സെന്തിൽ ബാലാജിയെ വിമർശിച്ചു. ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പും നൽകി. തിങ്കളാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും കോടതി നിർദേശിച്ചു.