Security Concerns

സുരക്ഷാ ഭീഷണിയെന്ന് യുഎസ്; ചൈനീസ് സ്മാർട്ട് വാച്ചുകൾക്കും കാമറകൾക്കും വിലക്ക്
ചൈനീസ് നിർമ്മിത ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് അമേരിക്കയിൽ വിലക്കേർപ്പെടുത്തി. സുരക്ഷാ ക്യാമറകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങിയ ദശലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾക്കാണ് യുഎസ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ ഉപകരണങ്ങൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

കോഴിക്കോട് സബ് ജയിലിന് സമീപം കൂറ്റൻ പരസ്യ ബോർഡുകൾ; സുരക്ഷാ ഭീഷണി ഉയരുന്നു
കോഴിക്കോട് സബ് ജയിലിന് സമീപം സുരക്ഷാ ഭീഷണി ഉയർത്തുന്ന കൂറ്റൻ പരസ്യ ബോർഡുകൾ സ്ഥാപിച്ചു. ജയിൽ മതിലിനോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള ഹോർഡിംഗുകൾ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന ആക്ഷേപം ഉയരുന്നു. മതിലിന് മുകളിലൂടെ ഒരാൾക്ക് എളുപ്പത്തിൽ താഴേക്ക് ഇറങ്ങാൻ സാധിക്കുന്ന രീതിയിലാണ് ബോർഡുകളുടെ നിർമ്മാണം.

ഡൽഹിയിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിൽ ജോർജ് കുര്യൻ വിശദീകരണം
ഡൽഹിയിലെ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചതിൽ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വിശദീകരണം നൽകി. സുരക്ഷാ പ്രശ്നങ്ങളാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കും അനുമതി നിഷേധിച്ചിരുന്നു.

പാരീസ് ഒളിമ്പിക്സിന് തൊട്ടുമുമ്പ് ഫ്രാൻസിൽ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം; നിരവധി സർവീസുകൾ റദ്ദാക്കി
പാരിസിൽ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണമുണ്ടായി. ഇതിനെ തുടർന്ന് നിരവധി ട്രെയിനുകൾ റദ്ദാക്കുകയും ...