കേരള തീരത്തെ കടൽ മണൽ ഖനന പദ്ധതിക്കെതിരെ രമേശ് ചെന്നിത്തല രൂക്ഷ വിമർശനം ഉന്നയിച്ചു. പദ്ധതിക്കു മൗനാനുവാദം നൽകി സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളെ കുരുതി കൊടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര സർക്കാരുമായി ഒത്തുകളി നടത്തിയാണ് സംസ്ഥാന സർക്കാർ ഈ പദ്ധതിക്ക് അനുമതി നൽകിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.