ഐഐടി മദ്രാസിലെ സ്റ്റാർട്ടപ്പ് കമ്പനിയായ 'വാട്ടർ ഫ്ലൈ ടെക്നോളജീസ്' മണിക്കൂറിൽ 500 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഇലക്ട്രിക് സീ ഗ്ലൈഡർ വികസിപ്പിച്ചെടുത്തു. 20 പേർക്ക് യാത്ര ചെയ്യാവുന്ന ഈ ഗ്ലൈഡറിന് 1,600 കിലോമീറ്റർ ദൂരം മൂന്ന് മണിക്കൂറിൽ പിന്നിടാനാകും. ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് 600 രൂപയ്ക്ക് യാത്ര ചെയ്യാം.