SDPI Leader Arrested

Fresh Cut issue

കട്ടിപ്പാറ മാലിന്യ സംസ്കരണ കേന്ദ്രം ആക്രമണം; ഒരാൾ കൂടി അറസ്റ്റിൽ, കേന്ദ്രം താൽക്കാലികമായി അടച്ചു

നിവ ലേഖകൻ

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രം ആക്രമിച്ച കേസിൽ എസ് ഡി പി ഐ നേതാവ് അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. മാലിന്യ സംസ്കരണ കേന്ദ്രം താൽക്കാലികമായി അടച്ചിടാൻ ജില്ലാ കളക്ടർ വിളിച്ച സർവകക്ഷിയോഗത്തിൽ തീരുമാനമായി.