SCOLE Kerala

സ്കോൾ കേരള: യോഗിക് സയൻസ് ഡിപ്ലോമ കോഴ്സിന് സെപ്റ്റംബർ 17 വരെ രജിസ്റ്റർ ചെയ്യാം
സ്കോൾ-കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്പോർട്സ് യോഗ കോഴ്സ് മൂന്നാം ബാച്ചിലേക്ക് (2025-26) രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 17 വരെ നീട്ടി. 100 രൂപ പിഴയോടുകൂടി വിദ്യാർത്ഥികൾക്ക് ഫീസടച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി www.scolekerala.org സന്ദർശിക്കുക.

വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു; സ്കോൾ കേരളയിൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് അവസരം
പിന്നാക്ക വിഭാഗ വികസന വകുപ്പ് ഒഇസി പ്രീ മെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്കോളർഷിപ്പ് തുടങ്ങിയ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർത്ഥികൾക്ക് www.egrantz.kerala.gov.in എന്ന പോർട്ടൽ വഴി ജൂലൈ 15 വരെ അപേക്ഷിക്കാം. സ്കോൾ-കേരള 2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

സ്കോൾ-കേരള: ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
സ്കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്സ് രണ്ടാം വർഷ പ്രവേശനത്തിനും, പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. ജൂൺ 5 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും, രേഖകളും ജൂലൈ രണ്ടിനകം ലഭ്യമാക്കണം.

സ്കോൾ കേരള ഡിസിഎ പരീക്ഷ മെയ് 20 മുതൽ
സ്കോൾ കേരളയുടെ ഡിസിഎ പത്താം ബാച്ച് പരീക്ഷ മെയ് 20 മുതൽ ആരംഭിക്കും. തിയറി പരീക്ഷ മെയ് 20 മുതൽ 26 വരെയും പ്രായോഗിക പരീക്ഷ മെയ് 27 മുതൽ 30 വരെയുമാണ്. പരീക്ഷാ ഫീസ് ഏപ്രിൽ 24 വരെ പിഴ കൂടാതെ അടയ്ക്കാം.