SCO Meet

S Jaishankar

ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം; എസ്.സി.ഒ യോഗത്തിൽ ജയ്ശങ്കർ

നിവ ലേഖകൻ

ചൈനയിലെ ടിയാൻജിനിൽ നടന്ന എസ്.സി.ഒ യോഗത്തിൽ ഭീകരവാദത്തെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ രൂക്ഷമായി വിമർശിച്ചു. പഹൽഗാമിൽ ആക്രമണം നടത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത സമീപനം സ്വീകരിക്കണമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ജയ്ശങ്കർ ആവശ്യപ്പെട്ടു.