School News

വേനലവധി മഴക്കാലത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ചർച്ച; സമ്മിശ്ര പ്രതികരണവുമായി അധ്യാപക സംഘടനകൾ
സംസ്ഥാനത്തെ സ്കൂളുകളിലെ വേനലവധി മഴക്കാലത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. ഈ വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിന് മുൻപ് വിശദമായ ചർച്ചകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.

മഴക്കാല അവധി പരിഗണനയിൽ; മന്ത്രി വി. ശിവൻകുട്ടിയുടെ പ്രതികരണം
മഴക്കാലത്ത് സ്കൂളുകൾക്ക് അവധി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മഴക്കാലത്ത് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ഈ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധ; 30 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 30 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച നൽകിയ ഫ്രൈഡ് റൈസും ചിക്കൻ കറിയും കഴിച്ച കുട്ടികൾക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടായിട്ടും സ്കൂൾ അധികൃതർ ആരോഗ്യവകുപ്പിൽ നിന്ന് മറച്ചുവെച്ചെന്നും ആരോപണമുണ്ട്.

ചെന്നിത്തല നവോദയ സ്കൂളിൽ റാഗിങ് സ്ഥിരീകരിച്ച് പ്രിൻസിപ്പൽ; ആറ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
ആലപ്പുഴ ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിങ് നടന്നതായി സ്കൂൾ പ്രിൻസിപ്പൽ സ്ഥിരീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ആറ് പ്ലസ് വൺ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. രക്ഷിതാക്കളുടെ പരാതിയിൽ മാന്നാർ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

ഹൈസ്കൂൾ, യുപി വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രവൃത്തി ദിനങ്ങൾ; സമയക്രമത്തിലും മാറ്റം
പുതിയ അധ്യയന വർഷത്തിൽ ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികൾക്ക് അധിക പ്രവർത്തി ദിനങ്ങൾ ഉണ്ടാകും. 5 മുതൽ 7 വരെ ക്ലാസ്സുകളിൽ ആഴ്ചയിൽ 6 പ്രവർത്തി ദിനം തുടർച്ചയായി വരാത്ത 2 ശനിയാഴ്ചകൾ അധിക പ്രവർത്തി ദിവസമാകും. 8 മുതൽ 10 വരെ ക്ലാസ്സുകളിൽ ആഴ്ചയിൽ 6 പ്രവർത്തി ദിവസം തുടർച്ചയായി വരാത്ത 6 ശനിയാഴ്ചകൾ പ്രവർത്തി ദിവസമാകും.