School Meet

Kerala School Sports Meet

സംസ്ഥാന സ്കൂൾ കായികമേള 2025-26 തിരുവനന്തപുരത്ത്

നിവ ലേഖകൻ

2025-26 അധ്യയന വർഷത്തിലെ സംസ്ഥാന സ്കൂൾ കായിക മത്സരങ്ങൾ ഒളിമ്പിക്സ് മാതൃകയിൽ തിരുവനന്തപുരത്ത് നടത്താൻ തീരുമാനിച്ചു. ഒക്ടോബർ 22 മുതൽ 27 വരെ നടക്കുന്ന കായികമേളയിൽ ഏകദേശം 24,000 കുട്ടികൾ മാറ്റുരയ്ക്കും. കായികമേളയുടെ പ്രചരണാർത്ഥം കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് ദീപശിഖാ പ്രയാണം സംഘടിപ്പിക്കും.