School Incident

ഹോംവർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
ഹരിയാനയിലെ പാനിപ്പത്തിൽ ഗൃഹപാഠം ചെയ്യാത്തതിന് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിലായി. സ്കൂൾ പ്രിൻസിപ്പൽ Reena-യും ഡ്രൈവർ Ajay-യുമാണ് കേസിൽ പ്രതികൾ. കുട്ടിയെ മർദ്ദിക്കാൻ പ്രിൻസിപ്പൽ ഡ്രൈവറെ വിളിച്ചുവരുത്തി എന്നും രക്ഷിതാക്കൾ ആരോപിച്ചു.

കാൽ തൊട്ട് തൊഴാത്തതിന് കുട്ടികളെ തല്ലി; ഒഡീഷയിൽ അധ്യാപികയെ സസ്പെൻഡ് ചെയ്തു
ഒഡീഷയിലെ സർക്കാർ സ്കൂളിൽ കാൽ തൊട്ട് തൊഴാത്തതിന് കുട്ടികളെ തല്ലിയ അധ്യാപികയെ സസ്പെൻഡ് ചെയ്തു. മയൂർഭഞ്ച് ജില്ലയിലെ ബൈസിങ്ക ഗ്രാമത്തിലെ കണ്ടെഡുല അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപികയായ സുകന്തി കറിയാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്. സ്കൂൾ മാനേജ്മെൻ്റും വിദ്യാഭ്യാസവകുപ്പും നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.

കര്ണാടകയില് ഒമ്പതാം ക്ലാസുകാരി സ്കൂള് ശുചിമുറിയില് പ്രസവിച്ചു; അധ്യാപകർക്കെതിരെ കേസ്
കർണാടകയിലെ യാദ്ഗിറിൽ ഒമ്പതാം ക്ലാസുകാരി സ്കൂൾ ശുചിമുറിയിൽ പ്രസവിച്ചു. സംഭവത്തിൽ അലംഭാവം കാണിച്ച അധ്യാപകർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കർണാടക ബാലാവകാശ കമ്മീഷൻ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

വിദ്യാര്ത്ഥിയുടെ കര്ണപടം തകര്ത്ത സംഭവം: പ്രധാനാധ്യാപകന് അവധിയില് പോകാൻ നിർദ്ദേശം
കാസർഗോഡ് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥിയുടെ കർണപടം തകർത്ത സംഭവത്തിൽ പ്രധാനാധ്യാപകന് അവധിയിൽ പോകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി. പ്രതിഷേധങ്ങൾ ശക്തമായതിനെ തുടർന്നാണ് ഈ തീരുമാനം. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം മിതൃമ്മല സ്കൂളിൽ റാഗിങ്; നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ കേസ്
തിരുവനന്തപുരം മിതൃമ്മല ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ റാഗിങ് പരാതി. നാല് പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പാങ്ങോട് പോലീസ് കേസെടുത്തു. മുടി വെട്ടിയില്ലെന്നും, നല്ല ഷർട്ട് ധരിച്ചെന്നും പറഞ്ഞ് മർദ്ദിച്ചെന്ന് രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ പറയുന്നു. ജുവനെൽ ആക്ട് പ്രകാരം പോലീസ് കേസെടുത്തു.

തെലങ്കാനയിൽ അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുകാരന് പരിക്ക്
തെലങ്കാനയിലെ സൈദാബാദിലെ സ്വകാര്യ സ്കൂളിൽ അധ്യാപിക ടിഫിൻ ബോക്സ് എറിഞ്ഞതിനെ തുടർന്ന് മൂന്ന് വയസ്സുകാരനായ എൽ കെ ജി വിദ്യാർത്ഥിക്ക് പരിക്കേറ്റു. കളിക്കുന്നതിനിടെ കുട്ടിക്ക് പരിക്കേറ്റെന്ന് സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും പിന്നീട് അധ്യാപികയാണ് ടിഫിൻ ബോക്സ് എറിഞ്ഞതെന്ന് വ്യക്തമായി. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.

പ്രിൻസിപ്പലിനെ മാറ്റാൻ കുടിവെള്ള ടാങ്കിൽ വിഷം കലക്കി; ശ്രീരാമസേന നേതാവ് അറസ്റ്റിൽ
കർണാടകയിലെ ബെലഗാവിയിൽ പ്രിൻസിപ്പലിനെ മാറ്റാൻ സ്കൂൾ കുടിവെള്ള ടാങ്കിൽ വിഷം കലക്കിയ കേസിൽ ശ്രീരാമസേന നേതാവ് അറസ്റ്റിലായി. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഉപയോഗിച്ചാണ് പ്രതികൾ കൃത്യം നടത്തിയത്. സംഭവത്തിൽ നിരവധി കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി.

തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി മരിച്ച സംഭവം; പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു
കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്തു. സ്കൂൾ മാനേജ്മെൻ്റേതാണ് നടപടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ടിൽ പ്രധാനാധ്യാപികയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു.

തേവലക്കരയിൽ ഷോക്കേറ്റുമരിച്ച മിഥുന്റെ സംസ്കാരം നാളെ; വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി
തേവലക്കര സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ നടക്കും. മിഥുന്റെ കുടുംബത്തിന് അടിയന്തര സഹായമായി മൂന്ന് ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർഥികളെ കാൽ കഴുകിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
ഭാരതീയ വിദ്യാ നികേതൻ സ്കൂളുകളിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചെന്ന വാർത്തയിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. ഇത് ആധുനിക കേരളത്തിൽ നടക്കാൻ പാടില്ലാത്ത സംഭവമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തും.

താനെയിൽ സ്കൂളിൽ ആർത്തവ പരിശോധന: പ്രിൻസിപ്പലും അറ്റൻഡറും അറസ്റ്റിൽ
മഹാരാഷ്ട്രയിലെ താനെയിലെ സ്കൂളിൽ ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡറും അറസ്റ്റിലായി. ശുചിമുറിയിൽ രക്തക്കറ കണ്ടതിനെ തുടർന്ന് വിദ്യാർത്ഥികളെ പരിശോധിച്ചതാണ് സംഭവങ്ങളുടെ തുടക്കം. അഞ്ചാം തരം മുതൽ പത്താം തരം വരെയുള്ള വിദ്യാർത്ഥിനികളാണ് ഈ അതിക്രമത്തിന് ഇരയായത്.

കോട്ടൺ ഹിൽ സ്കൂൾ സംഭവം: അധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി; മന്ത്രി വി ശിവൻകുട്ടി
കോട്ടൺ ഹിൽ സ്കൂളിൽ കുട്ടികളെ ഏത്തമിടിപ്പിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. സംഭവത്തിൽ കുറ്റാരോപിതയായ അദ്ധ്യാപികയോട് വിശദീകരണം തേടി കാരണം കാണിക്കൽ നോട്ടീസ് നൽകി. പ്ലസ് വൺ അലോട്ട്മെൻ്റ് കുറ്റമറ്റ രീതിയിൽ മുന്നോട്ട് പോകുകയാണെന്നും മന്ത്രി അറിയിച്ചു.