School Inauguration

ആറാമട എൽ.പി. സ്കൂളിൽ പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു: മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു
നേമം നിയോജക മണ്ഡലത്തിലെ ആറാമട എൽ.പി. സ്കൂളിൽ പുതിയ ബഹുനില മന്ദിരവും വർണ്ണകൂടാരവും ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തിൽ നിന്നും ഒരു കോടി രൂപയും എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപയും ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമ്മിച്ചത്. പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വർണ്ണക്കൂടാരം നടപ്പിലാക്കുന്നത്.

തേവലക്കരയിലെ ബഡ്സ് സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ്സില്ല; മന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ പ്രതിഷേധം
കൊല്ലം തേവലക്കര പഞ്ചായത്തിൽ മന്ത്രി എം.ബി. രാജേഷ് നാളെ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ബഡ്സ് സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ല. കെട്ടിടത്തിന്റെ മുകളിൽക്കൂടി വൈദ്യുതി ലൈൻ കടന്നുപോകുന്നുണ്ടെന്നും സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്താനുള്ള നീക്കം ശരിയല്ലെന്നും പരാതിയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ഈ സ്ഥലം സന്ദർശിച്ച ശേഷം ഫിറ്റ്നസ് നൽകാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു.