School Football

Subroto Cup Football

സുബ്രതോ കപ്പ്: കേരളത്തിന് കിരീടം; ഫാറൂഖ് സ്കൂൾ ടീമിന് ഉജ്ജ്വല സ്വീകരണം

നിവ ലേഖകൻ

സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കിരീടം നേടിയ ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ ടീമിന് കോഴിക്കോട് വിമാനത്താവളത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. ഡൽഹിയിൽ നടന്ന ഫൈനലിൽ ഉത്തരാഖണ്ഡ് അമിനിറ്റി പബ്ലിക് സ്കൂളിനെ 2-0ന് പരാജയപ്പെടുത്തിയാണ് ടീം കിരീടം നേടിയത്. സുബ്രതോ കപ്പ് ജൂനിയർ വിഭാഗത്തിൽ കേരളം ആദ്യമായി നേടുന്ന കിരീടമാണിത്.