സംസ്ഥാനത്തെ സ്കൂൾ കലാ-കായിക മേളകൾ തടസ്സപ്പെടുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പ്രതിഷേധം സംഘടിപ്പിക്കുന്ന അധ്യാപകരെയും വിദ്യാർത്ഥികളെയും ഭാവി മേളകളിൽ നിന്ന് വിലക്കും. കഴിഞ്ഞ കായിക മേളയിലെ വിവാദങ്ങളെ തുടർന്നാണ് ഈ തീരുമാനം.