സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്കൂളുകളെ വിലക്കിയതിനെതിരെ എഐഎസ്എഫ് രൂക്ഷ വിമർശനം ഉന്നയിച്ചു. മലപ്പുറം തിരുനാവായ നാവാമുകുന്ദ, എറണാകുളം കോതമംഗലം മാർ ബേസിൽ എന്നീ സ്കൂളുകൾക്കെതിരെയുള്ള നടപടി നീതീകരിക്കാനാവില്ലെന്ന് എഐഎസ്എഫ് വ്യക്തമാക്കി. ദേശീയ സ്കൂൾ കായിക മേളയിൽ കേരളത്തിന്റെ സാധ്യതകൾക്ക് ഈ തീരുമാനം മങ്ങലേൽപ്പിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.