School Admissions

ഒന്നാം ക്ലാസില് പ്രവേശന പരീക്ഷ ഇല്ല; വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് മന്ത്രി
ഒന്നാം ക്ലാസുകളിൽ പ്രവേശന പരീക്ഷ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സമഗ്ര ഗുണമേന്മാ പദ്ധതിക്കായി 37.80 കോടി രൂപയും അനുവദിച്ചു. 88.82 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു.

കേരളത്തിലെ നവോദയ വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിലേക്കുള്ള പ്രവേശനം: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 30
കേരളത്തിലെ നവോദയ വിദ്യാലയങ്ങളിൽ 2025-26 വർഷത്തിൽ 9, 11 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള അപേക്ഷകൾ ജനുവരി 30-ന് മുൻപ് ഓൺലൈനായി സമർപ്പിക്കണം. 9-ാം ക്ലാസ് പ്രവേശനത്തിന് 2024-25ൽ 8-ാം ക്ലാസിൽ പഠിക്കുന്നവർക്കും, 11-ാം ക്ലാസ് പ്രവേശനത്തിന് 10-ാം ക്ലാസിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷകൾ 2025 ഫെബ്രുവരി 8-ന് നടക്കും.

പ്ലസ്വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം ഏകജാലക സംവിധാനത്തിലേക്ക്
അടുത്ത അധ്യയനവർഷം മുതൽ പ്ലസ്വൺ കമ്യൂണിറ്റി ക്വാട്ട പ്രവേശനം ഏകജാലക സംവിധാനത്തിലൂടെയാകും. നിലവിലെ സ്കൂളുകളിലെ നേരിട്ടുള്ള അപേക്ഷാ രീതി ഒഴിവാകും. പിന്നാക്ക, ന്യൂനപക്ഷ മാനേജ്മെന്റ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് കമ്യൂണിറ്റി ക്വാട്ടയാണ്.

കേരള വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ: 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ വിജയം നിർബന്ധം
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് പുതിയ മാറ്റങ്ങൾ വരുന്നു. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ വിജയിക്കണം. എസ്.എസ്.എൽ.സി പരീക്ഷയിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നിർബന്ധമാക്കി.