ഭൂമിയുടെ കാന്തിക മണ്ഡലത്തിന് ക്ഷയം സംഭവിക്കുന്നതായി നാസ റിപ്പോർട്ട് ചെയ്യുന്നു. ഇത് കൃത്രിമ ഉപഗ്രഹങ്ങളുടെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെയും പ്രവർത്തനങ്ങളെ ബാധിക്കും. സൗത്ത് അറ്റ്ലാന്റിക് അനോമലി എന്ന പ്രതിഭാസം ലാറ്റിനമേരിക്ക മുതൽ തെക്കുപടിഞ്ഞാറൻ ആഫ്രിക്ക വരെയുള്ള മേഖലയെ ബാധിക്കുന്നു.