‘ഹൃദയപൂർവ്വ’ത്തിന്റെ സെറ്റിൽ വച്ച് പഴംപൊരി മുറിച്ച് സംഗീത് പ്രതാപിന്റെ പിറന്നാൾ ആഘോഷിച്ചു. മോഹൻലാൽ തന്നെയാണ് സംഗീതിന് പഴംപൊരി നൽകി ജന്മദിനാശംസകൾ നേർന്നത്. പ്രേമലു എന്ന ചിത്രത്തിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് സംഗീത്.