Samsung

സാംസങ് ഗാലക്സി എസ്25 അൾട്രാ: പുതിയ നിറങ്ങളിലും മികച്ച സവിശേഷതകളോടെയും അടുത്ത വർഷം എത്തുന്നു
സാംസങിന്റെ പുതിയ സ്മാർട്ട്ഫോൺ മോഡലായ ഗാലക്സി എസ്25 അൾട്രാ അടുത്ത വർഷം ആദ്യം വിപണിയിലെത്തും. കറുപ്പ്, നീല, പച്ച, ടൈറ്റാനിയം നിറങ്ങളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മികച്ച ക്യാമറ സംവിധാനങ്ങളും ശക്തമായ പ്രകടനവും പ്രതീക്ഷിക്കുന്നു.

സാംസങ് തൊഴിലാളികളുടെ 37 ദിവസത്തെ സമരം അവസാനിച്ചു; 14 ആവശ്യങ്ങൾ അംഗീകരിച്ചു
ചെന്നൈയിലെ സാംസങ് ഇലക്ട്രോണിക്സ് ഫാക്ടറിയിലെ തൊഴിലാളികളുടെ 37 ദിവസം നീണ്ട സമരം അവസാനിച്ചു. സർക്കാർ ഇടപെടലിനെ തുടർന്ന് മാനേജ്മെന്റ് 14 ആവശ്യങ്ങൾ അംഗീകരിച്ചു. എന്നാൽ സിഐടിയു യൂണിയന് അംഗീകാരം നൽകുന്നതിൽ തീരുമാനമായില്ല.

സാംസങ് ഗാലക്സി എസ്25 എഫ്ഇ: വമ്പൻ ഫീച്ചറുകളുമായി പുതിയ മോഡൽ
സാംസങ് ഗാലക്സി എസ്25 എഫ്ഇ വിപണിയിലേക്ക് എത്തുന്നു. സ്ലിം ബോഡി ഡിസൈൻ, 6.7 ഇഞ്ച് ഡിസ്പ്ലേ, വലിയ ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. മീഡിയാടെക് ഡൈമൻസിറ്റി 9400 ചിപ്സെറ്റ് ഉപയോഗിച്ചിരിക്കുന്നു.

സാംസങ് ഗാലക്സി സെഡ് ഫോൾഡ് 6 അൾട്രാ ഉടൻ വിപണിയിലേക്ക്; പുതിയ വിവരങ്ങൾ പുറത്ത്
സാംസങ് ഗാലക്സി സെഡ് ഫോൾഡ് 6 അൾട്രാ ഒക്ടോബർ 25-ന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ഒക്ടോബർ 18 മുതൽ 24 വരെ പ്രീ ഓർഡറുകൾ സ്വീകരിക്കും. സാംസങ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാർത്തകൾ സത്യമാണെന്ന് ടെക് വിദഗ്ധർ പറയുന്നു.

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ: സ്മാർട്ട്ഫോണുകൾക്ക് വമ്പൻ വിലക്കുറവ്
ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു. ആപ്പിൾ, സാംസങ്, വൺ പ്ലസ് തുടങ്ങിയ കമ്പനികളുടെ മികച്ച മോഡലുകൾ വലിയ ഡിസ്കൗണ്ടിൽ ലഭ്യമാണ്. ഐഫോൺ 13, സാംസങ് ഗാലക്സി എസ്23 അൾട്രാ, വൺ പ്ലസ് 12 ആർ എന്നിവയാണ് പ്രധാന ഓഫറുകൾ.

സാംസങ് ഇയർബഡ്സ് പൊട്ടിത്തെറിച്ച്; കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടതായി യുവാവിന്റെ പരാതി
സാംസങ് ഗ്യാലക്സി എഫ്ഇ ഇയർ ബഡ്സ് പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടെന്ന പരാതിയുമായി ഒരു യുവാവ് രംഗത്തെത്തി. സംഭവത്തെക്കുറിച്ച് കമ്പനിയ്ക്ക് പരാതി നൽകിയെങ്കിലും, അവർ കൃത്യമായ മറുപടി നൽകിയില്ലെന്ന് യുവാവ് ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ഉപയോക്താവ് അറിയിച്ചു.

ചെന്നൈയിലെ സാംസങ് ഫാക്ടറിയിൽ സമരം: നൂറോളം തൊഴിലാളികൾ കരുതൽ തടങ്കലിൽ
ചെന്നൈയിലെ സാംസങ് ഇലക്ട്രോണിക്സ് ഫാക്ടറിയിൽ സമരത്തിലേക്ക് നീങ്ങിയ നൂറോളം ജീവനക്കാരെ പൊലീസ് കരുതൽ തടങ്കലിലാക്കി. ശമ്പള വർധനവടക്കം മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ ആവശ്യപ്പെട്ടാണ് സമരം. പിന്നീട് നടന്ന ചർച്ചകളെത്തുടർന്ന് തൊഴിലാളികളെ രാത്രിയോടെ വിട്ടയച്ചു.

ആപ്പിളിനെ കളിയാക്കി സാംസങ്; ഫോൾഡബിൾ ഐഫോണിനായി കാത്തിരിക്കുന്നു
ടെക് ലോകത്തെ പരസ്പര ട്രോളുകൾ സാധാരണമാണ്. സാംസങ് ആപ്പിളിനെ സോഷ്യൽ മീഡിയയിൽ കളിയാക്കി. ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാത്തതിനെ ചൊല്ലിയാണ് ട്രോൾ.