Samastha

സമസ്ത-ലീഗ് തർക്കം; പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ
സമസ്ത ലീഗ് തർക്കത്തിൽ ഇതുവരെ പരമാവധി പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു. കോഴിക്കോട് നടന്ന രണ്ടാം ഘട്ട സമവായ ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബാക്കിയുള്ള പ്രശ്നങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ സമയമാറ്റത്തിലെ വാർത്തകൾക്കെതിരെ സമസ്ത; വിദ്വേഷ പ്രചാരകരെ കരുതിയിരിക്കണമെന്ന് സത്താർ പന്തല്ലൂർ
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്കെതിരെ സമസ്ത നേതാവ് സത്താർ പന്തല്ലൂർ രംഗത്ത്. സർക്കാരുമായി ചർച്ചക്ക് തയ്യാറാണെന്നും വിദ്വേഷം പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ചില മാധ്യമങ്ങൾ സമസ്തക്കെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്കൂൾ സമയമാറ്റം: അനുകൂല തീരുമാനമില്ലെങ്കിൽ സമരവുമായി സമസ്ത
സ്കൂൾ സമയമാറ്റത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് സമസ്ത നേതാക്കൾ അറിയിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് മാറ്റില്ലെന്ന പ്രസ്താവന വന്നാൽ, സമസ്തയും തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തില്ലെന്ന് എം.ടി. അബ്ദുള്ള മുസ്ലിയാർ വ്യക്തമാക്കി. പ്രതിഷേധം ശക്തമാക്കുന്നതിലൂടെ സർക്കാരിന് പ്രതികൂലമായ സ്ഥിതി ഉണ്ടാകുമോ എന്നും ഉറ്റുനോക്കുന്നു.

സ്കൂൾ സമയമാറ്റത്തിൽ പ്രതിഷേധം കടുപ്പിച്ച് സമസ്ത
സ്കൂൾ സമയമാറ്റത്തിനെതിരെ സമസ്ത പ്രതിഷേധം ശക്തമാക്കുന്നു. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുത്തതിനെ തുടർന്നാണ് സമസ്ത പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നത്. സർക്കാർ ഉത്തരവ് പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് നാസർ ഫൈസി കൂടത്തായി അറിയിച്ചു.

മദ്രസാ പഠന സമയം മാറ്റുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത
മദ്രസാ പഠന സമയക്രമത്തിൽ മാറ്റം വരുത്തുന്നതിനോട് യോജിപ്പില്ലെന്ന് സമസ്ത നേതാവ് എം.ടി. അബ്ദുല്ല മുസ്ലിയാർ. മദ്രസാ പഠനം മികച്ച രീതിയിൽ നടക്കുന്ന ഒന്നാണെന്നും, ഇവിടെ തീവ്രവാദത്തിൻ്റെയോ ഭീകരവാദത്തിൻ്റെയോ പഠനങ്ങൾ നടക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെതിരെ വിമർശനവുമായി സമസ്ത മുഖപത്രം
സ്കൂൾ സമയമാറ്റത്തിൽ സർക്കാരിനെ വിമർശിച്ച് സമസ്ത മുഖപത്രം. കൂടിയാലോചനകളില്ലാതെയാണ് സർക്കാർ തീരുമാനമെടുത്തതെന്നും വിമർശനം. സംസ്ഥാനത്തെ സ്കൂൾ പഠന സാഹചര്യം സർക്കാരിന് കോടതിയെ ബോധ്യപ്പെടുത്താൻ സാധിക്കണമെന്നും മുഖപത്രം ആവശ്യപ്പെടുന്നു.

സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത; ആശങ്ക അറിയിച്ച് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ
സ്കൂൾ സമയമാറ്റത്തിൽ സമസ്ത വിമർശനവുമായി രംഗത്ത്. മതപഠന സമയം കുറയുന്നത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും, സർക്കാർ അനുകൂല തീരുമാനമെടുക്കുമെന്നും സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ അഭിപ്രായപ്പെട്ടു. സമസ്തയുടെ ചരിത്രം പറയുന്ന കോഫി ടേബിൾ ബുക്കിന്റെ പ്രകാശന ചടങ്ങിലാണ് വിമർശനം ഉന്നയിച്ചത്.

മുസ്ലിം ലീഗിനെതിരെ ഉമർ ഫൈസി മുക്കം; സമസ്തയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയക്കാരുടെ ആവശ്യമില്ല
മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. സമസ്തയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാഷ്ട്രീയക്കാരുടെ ഇടപെടൽ വേണ്ടെന്നും മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരം സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയവും അദ്ദേഹം പരാമർശിച്ചു.

കെ.ടി. ജലീലിന് പരോക്ഷ വിമർശനവുമായി സമസ്ത നേതാവ്
സമസ്ത മുഷാവറ അംഗം ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി കെ.ടി. ജലീലിനെ പരോക്ഷമായി വിമർശിച്ചു. മുസ്ലിം ഐക്യം തകർക്കാൻ ചിലർ ശ്രമിക്കുന്നെന്നും സമസ്തയിൽ പണ്ടുമുതലേ ലീഗുകാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ നടന്ന പൈതൃക സമ്മേളനത്തിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

സമസ്തയുടെ നേതൃത്വത്തിൽ സ്വകാര്യ സർവകലാശാല
ജാമിഅ നൂരിയ്യ കോളേജിന്റെ നേതൃത്വത്തിൽ സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത തീരുമാനിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സമസ്തയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.

കോഴിക്കോട് സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത
കോഴിക്കോട് കേന്ദ്രമാക്കി സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തീരുമാനിച്ചു. 100 കോടി രൂപയുടെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. പാരമ്പര്യ വിദ്യാഭ്യാസത്തിന്റെ ആധുനികവൽക്കരണത്തിനും ഗവേഷണത്തിനും ഊന്നൽ നൽകുന്നതാണ് സർവകലാശാല.

സമസ്തയിലെ വിഭാഗീയത: സാദിഖലി ശിഹാബ് തങ്ങളുടെ പരോക്ഷ വിമർശനം
സമസ്തയിലെ വിഭാഗീയതയെക്കുറിച്ച് സാദിഖലി ശിഹാബ് തങ്ങളുടെ പരോക്ഷ വിമർശനം. വാഫി വഫിയ്യ വിഷയത്തിലെ പ്രചാരണത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. സമസ്തയിലെ ഐക്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.