സിഐസി സെക്രട്ടറി ഹക്കീം ഫൈസി ആദൃശ്ശേരിക്കെതിരെ സമസ്ത കടുത്ത വിമർശനം ഉന്നയിച്ചു. ഹക്കീം ഫൈസിക്ക് പിന്നിൽ ജമാഅത്തെ ഇസ്ലാമിയുണ്ടെന്ന സംശയം പ്രകടിപ്പിച്ചു. സമസ്തയുടെ ഒൻപത് ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ വിഷയത്തിൽ പുനഃപരിശോധന നടത്തുമെന്ന് വ്യക്തമാക്കി.