ഉണ്ണി മുകുന്ദൻ നായകനായ 'ഗെറ്റ് സെറ്റ് ബേബി' എന്ന ചിത്രത്തിലെ 'മനമേ ആലോലം' എന്ന ഗാനം ട്രെൻഡിംഗിലാണ്. കപിൽ കപിലനും ശക്തി ശ്രീ ഗോപാലനും ചേർന്ന് ആലപിച്ച ഗാനത്തിന് സാം സി എസ് സംഗീതം ഒരുക്കിയിരിക്കുന്നു. ഫെബ്രുവരി 21ന് ചിത്രം തിയേറ്ററുകളിൽ എത്തും.