Sam Altman

ചാറ്റ്ജിപിടിയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഓപ്പൺ എ.ഐ മേധാവി
ചാറ്റ്ജിപിടിയെ അമിതമായി ആശ്രയിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഓപ്പൺ എ.ഐ മേധാവി സാം ഓൾട്ട്മാൻ. ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ പോലും ചാറ്റ്ജിപിടിയെ ആശ്രയിക്കുന്ന പ്രവണത വർധിച്ചു വരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ചാറ്റ് ജിപിടിയെക്കുറിച്ച് എല്ലാം അറിയാമെന്നും അത് പറയുന്നതെന്തും ചെയ്യാൻ തയ്യാറാണെന്നും പറയുന്ന യുവാക്കൾ ഇന്ന് സമൂഹത്തിലുണ്ട്.

സ്വയം ജോലി ചെയ്യുന്ന എഐ ഏജന്റുകൾ ഈ വർഷം തന്നെ; പുതിയ വെളിപ്പെടുത്തലുമായി ഓപ്പൺഎഐ സിഇഒ
ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ തന്റെ പുതിയ ബ്ലോഗ് പോസ്റ്റിൽ എഐ രംഗത്തെ പുതിയ പുരോഗതികളെക്കുറിച്ച് വെളിപ്പെടുത്തി. സ്വയം ജോലികൾ നിർവഹിക്കാൻ കഴിവുള്ള എഐ ഏജന്റുകൾ ഈ വർഷം തന്നെ യാഥാർഥ്യമാകുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. സൂപ്പർ ഇന്റലിജൻസിന്റെ വികസനത്തിലൂടെ ശാസ്ത്രീയ കണ്ടെത്തലുകളും നവീകരണവും ത്വരിതപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.

എഐ തൊഴിൽ ഇല്ലാതാക്കില്ല; ആശങ്ക വേണ്ടെന്ന് ഓപ്പൺ എഐ മേധാവി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ രംഗത്ത് മാറ്റങ്ങൾ ഉണ്ടാക്കുമെന്നും എന്നാൽ തൊഴിൽ ഇല്ലാതാക്കില്ലെന്നും ഓപ്പൺ എഐ മേധാവി സാം ഓൾട്ട്മാൻ പറയുന്നു. എഐ എല്ലാവരുടെയും ജീവിതത്തെ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എഐയുടെ നേട്ടങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും ഓൾട്ട്മാൻ അഭിപ്രായപ്പെട്ടു.