ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന എഫ്എ കപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സാൽഫോർഡ് സിറ്റിയെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് തകർത്തു. ജെയിംസ് മക്കാറ്റി ഹാട്രിക് നേടിയപ്പോൾ, ജെറമി ഡോകു ഇരട്ട ഗോളുകൾ നേടി. ഡിവിൻ മുബാമ, നിക്കോ ഒറെയ്ലി, ജാക്ക് ഗ്രീലിഷ് എന്നിവരും ഗോൾ നേടി.