Salary Distribution

കെഎസ്ആർടിസി ജീവനക്കാർക്ക് സന്തോഷവാർത്ത; ജൂൺ മാസത്തെ ശമ്പളം വിതരണം ചെയ്തു
കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തിലെ ശമ്പളം 30-ാം തീയതി തന്നെ വിതരണം ചെയ്തുവെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അറിയിച്ചു. തുടർച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. കൂടാതെ, പുതിയ സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ കെഎസ്ആർടിസിക്കായി ഉടൻ നിരത്തിലിറങ്ങുമെന്നും മന്ത്രി അറിയിച്ചു.

കെഎസ്ആർടിസി ശമ്പള വിതരണം: ടിഡിഎഫിനെതിരെ മന്ത്രി കെ ബി ഗണേഷ്‌കുമാർ
കെഎസ്ആർടിസി സിഎംഡി ഓഫീസിൽ ടിഡിഎഫ് നടത്തിയ പ്രതിഷേധത്തിനെതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ രംഗത്തെത്തി. ശമ്പളം വിതരണം ചെയ്യുമെന്നറിഞ്ഞിട്ടും രാഷ്ട്രീയ മുതലെടുപ്പിനാണ് സമരമെന്ന് മന്ത്രി ആരോപിച്ചു. യുഡിഎഫിന് വേണ്ടി വിടുപണി ചെയ്യുകയാണ് ടിഡിഎഫെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി ശമ്പളം; വിതരണം ആരംഭിച്ചു
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നര വർഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പള വിതരണം ആരംഭിച്ചു. 74.52 കോടി രൂപയാണ് ശമ്പളമായി നൽകുന്നത്. ഓണം ആനുകൂല്യങ്ങൾ നൽകാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചു.