Saji Cherian

അമൃതാനന്ദമയിയെ അഭിനന്ദിച്ചതില് വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ
അമൃതാനന്ദമയിയെ അഭിനന്ദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാന് വിശദീകരണവുമായി രംഗത്ത്. അമ്മയെപ്പോലെ തോന്നിയതിനാലാണ് ആദരിച്ചതെന്നും, അതില് തെറ്റില്ലെന്നും മന്ത്രി പറഞ്ഞു. കായംകുളത്ത് നഗരസഭ ഗ്രന്ഥശാല ഉദ്ഘാടന പരിപാടിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

സുരേഷ് ഗോപിയുടേത് ഭിന്നിപ്പിന്റെ രാഷ്ട്രീയം; എയിംസ് വിഷയത്തിൽ വിമർശനവുമായി മന്ത്രി സജി ചെറിയാൻ
സുരേഷ് ഗോപിക്ക് ഭിന്നിപ്പിന്റെ രാഷ്ട്രീയമാണുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ എയിംസ് തരാമെന്ന് പറഞ്ഞ് സുരേഷ് ഗോപി, ആലപ്പുഴക്കാരെ വിഡ്ഢികളാക്കേണ്ടതില്ല. കേരളത്തിന് എയിംസ് അനുവദിച്ചാൽ ഉടൻ തന്നെ സ്ഥലം നൽകാൻ തയ്യാറാണെന്നും സജി ചെറിയാൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സസ്പെൻഷൻ സണ്ണി ജോസഫിൻ്റെ ബുദ്ധി; വി.ഡി. സതീശനെ തകർക്കാനുള്ള നീക്കമെന്ന് സജി ചെറിയാൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സസ്പെൻഷൻ നടപടി കോൺഗ്രസ് നേതാവ് സണ്ണി ജോസഫിൻ്റെ "ക്രൂക്കഡ് ബുദ്ധി"യുടെ ഭാഗമാണെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. വി.ഡി. സതീശനെ തകർക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിനെ കോൺഗ്രസ് കൈകാര്യം ചെയ്യാനുളള തീരുമാനത്തിൻ്റെ ഭാഗമായാണ് രാജിക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവന്നതെന്നും സജി ചെറിയാൻ അഭിപ്രായപ്പെട്ടു.

സിനിമാ നയം മൂന്ന് മാസത്തിനുള്ളിൽ; മന്ത്രി സജി ചെറിയാൻ്റെ പ്രഖ്യാപനം
സിനിമാ നയം മൂന്ന് മാസത്തിനുള്ളിൽ രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഇതിനായി കോൺക്ലേവിൽ ഉയർന്ന നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ അറിയിക്കാൻ 15 ദിവസം നൽകുമെന്നും മന്ത്രി അറിയിച്ചു.

അടൂരിന്റെ പരാമർശത്തിൽ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ
സിനിമാ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വിശദീകരണം നൽകി. സ്ത്രീകൾക്കും ദളിത് വിഭാഗക്കാർക്കും സിനിമ ചെയ്യാൻ സർക്കാർ ഫണ്ട് നൽകുന്നതിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് മറ്റൊരു ധാരണയിലല്ലെന്നും, അവർക്ക് ആവശ്യമായ പരിശീലനം നൽകണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്നും മന്ത്രി വ്യക്തമാക്കി. പരിശീലനത്തിലൂടെ നല്ല സിനിമകൾ ഉണ്ടാകണമെന്നും അതിന് സർക്കാർ എല്ലാ സഹായവും നൽകുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിനായുള്ള സിനിമാ കോൺക്ലേവ് സമാപിച്ചു
സംസ്ഥാന ചലച്ചിത്ര നയരൂപീകരണത്തിനായുള്ള സിനിമാ കോൺക്ലേവ് സമാപിച്ചു. രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന കോൺക്ലേവിൽ 600-ഓളം പ്രതിനിധികൾ പങ്കെടുത്തു. 98 വർഷം പിന്നിടുന്ന മലയാള സിനിമയുടെ വളർച്ചയ്ക്ക് ഉതകുന്ന നിർദ്ദേശങ്ങൾ പരിഗണിച്ച് പുതിയ നയം രൂപീകരിക്കും എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

മലയാള സിനിമയ്ക്ക് പുതിയ നയം: മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു
ഫിലിം പോളിസി കോൺക്ലേവിലൂടെ മലയാള സിനിമയുടെ നിർണായക ഘട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. എല്ലാവരെയും ഉൾപ്പെടുത്തി സിനിമ നയം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആറുമാസത്തിനുള്ളിൽ നയ രൂപീകരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരണവുമായി എം.എ. ബേബി
സജി ചെറിയാന്റെ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പൊതുപണിമുടക്കിലൂടെ തൊഴിലാളി കർഷക ഐക്യം പ്രകടമാവുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഗവൺമെന്റ് ആശുപത്രികളും മെഡിക്കൽ കോളജുകളുമാണ് സാധാരണക്കാർക്ക് സംരക്ഷണം നൽകുന്നതെന്നും എം.എ. ബേബി അഭിപ്രായപ്പെട്ടു.

സ്വകാര്യ ആശുപത്രി പരാമർശം; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി സിപിഐഎം
മന്ത്രി സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമർശത്തിനെതിരെ സിപിഐഎം രംഗത്ത്. മന്ത്രിയുടെ പ്രസ്താവന അനാവശ്യമായിരുന്നുവെന്ന് നേതൃത്വം വിലയിരുത്തി. പ്രസ്താവന പൊതുജനാരോഗ്യരംഗത്തെ സംശയത്തിലാക്കിയെന്നും വിമർശനമുണ്ട്.

സ്വകാര്യ ആശുപത്രിയാണ് ജീവൻ രക്ഷിച്ചത്; ആരോഗ്യമന്ത്രിക്കെതിരെ ഗൂഢനീക്കമെന്ന് സജി ചെറിയാൻ
മന്ത്രി സജി ചെറിയാന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയിലെ ചികിത്സയാണെന്ന് വെളിപ്പെടുത്തൽ. ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ സമരങ്ങളുടെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നതിലുള്ള വെപ്രാളമാണ് പ്രതിപക്ഷത്തിനെന്നും സജി ചെറിയാൻ വിമർശിച്ചു.

വീണാ ജോർജിനെ തകർക്കാൻ ശ്രമം നടക്കില്ല; സിപിഐഎമ്മിന് അതിനുള്ള കരുത്തുണ്ട്: സജി ചെറിയാൻ
ആരോഗ്യമന്ത്രി വീണാ ജോർജിനെ വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെ പ്രതിരോധിക്കാനുള്ള കരുത്ത് സി.പി.ഐ.എമ്മിനുണ്ടെന്നും മന്ത്രി സജി ചെറിയാൻ. യു.ഡി.എഫ് നേതാക്കൾ ദുരന്ത സ്ഥലങ്ങളിൽ എത്തുന്നത് കുഴപ്പങ്ങൾ ഉണ്ടാക്കാനാണെന്നും അദ്ദേഹം വിമർശിച്ചു. രാഷ്ട്രീയപരമായ ആരോപണങ്ങളെയും വിമർശനങ്ങളെയും ശക്തമായി നേരിടാൻ സി.പി.ഐ.എം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജാനകി സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിലപാടിൽ ബിജെപി പ്രതികരിക്കണമെന്ന് മന്ത്രി സജി ചെറിയാൻ
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റണമെന്ന സെൻസർ ബോർഡ് നിർദ്ദേശത്തിൽ ബിജെപി നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. സിനിമയിൽ അഭിനയിച്ച ബിജെപി മന്ത്രിയുടെ നിലപാട് ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നും മന്ത്രി ചോദിച്ചു. സെൻസർ ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്നും സിനിമ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.