Sahitya Akademi

എം സ്വരാജിന് പുരസ്കാരം നൽകിയത് പുസ്തകം അയച്ചിട്ടല്ല; സി.പി. അബൂബക്കറിൻ്റെ വിശദീകരണം
സാഹിത്യ അക്കാദമി പുരസ്കാരം എം സ്വരാജിന് നൽകിയത് പുസ്തകം അയച്ചു നൽകിയിട്ടല്ലെന്ന് സെക്രട്ടറി സി.പി. അബൂബക്കർ വ്യക്തമാക്കി. അപേക്ഷ പരിഗണിച്ചല്ല പുരസ്കാരം നൽകിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ എം സ്വരാജിനെതിരെ സൈബർ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് വിശദീകരണം.

അഖിലിന് യുവ ബിസിനസ് പുരസ്കാരം കൊടുക്കേണ്ടിയിരുന്നു; വിമർശനവുമായി കൽപറ്റ നാരായണൻ
അഖിൽ പി. ധർമ്മജന്റെ 'റാം കെയർ ഓഫ് ആനന്ദി' എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതിനെ കൽപറ്റ നാരായണൻ വിമർശിച്ചു. യുവ എഴുത്തുകാർക്ക് നൽകേണ്ട പുരസ്കാരം അർഹിക്കാത്ത ഒരാൾക്ക് നൽകിയെന്നും ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഖിലിന് നൽകേണ്ടിയിരുന്നത് യുവ ബിസിനസ് പുരസ്കാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രശസ്ത നോവലിസ്റ്റ് പറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷം സംഘടിപ്പിച്ചു
പ്രശസ്ത നോവലിസ്റ്റ് പറപ്പുറത്തിന്റെ ജന്മശതാബ്ദി ആഘോഷം സാഹിത്യ അക്കാദമി സ്മൃതി മണ്ഡപത്തിൽ നടന്നു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്റ് അശോകൻ ചരുവിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നിരവധി പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു.