സംസ്ഥാന സ്കൂൾ കലോത്സവത്തിന് മുന്നോടിയായി സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അടുത്തിടെ നടന്ന രണ്ട് അപകടങ്ങൾ ചൂണ്ടിക്കാട്ടി സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കണമെന്ന് സതീശൻ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു. കലോത്സവത്തിന്റെ വിജയത്തിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.