Sadhik Ali Thangal

KT Jaleel criticizes Sadhik Ali Thangal

സാദിഖലി തങ്ങളെ വിമർശിക്കാൻ പാടില്ലെന്നത് അസംബന്ധം; പ്രതികരണവുമായി കെടി ജലീൽ

നിവ ലേഖകൻ

മുഖ്യമന്ത്രിയേയും എതിർ പാർട്ടികളെയും സാദിഖലി തങ്ങൾ വിമർശിച്ചാൽ തിരിച്ചും വിമർശിക്കുമെന്ന് കെടി ജലീൽ പറഞ്ഞു. വിമർശനം സഹിക്കുന്നില്ലെങ്കിൽ ലീഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് സാദിഖലി തങ്ങളെ മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു. രാഷ്ട്രീയ നേതാവിനെ വിമർശിക്കാൻ പാടില്ലെന്നത് അസംബന്ധമാണെന്നും ജലീൽ അഭിപ്രായപ്പെട്ടു.