Sabarimala

ശബരിമല നട തുറന്നു; മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് തുടക്കം
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്നു. ഓൺലൈൻ, തത്സമയ ബുക്കിംഗ് വഴി 90,000 പേർക്ക് ദർശനം ഒരുക്കിയിട്ടുണ്ട്.

ശബരിമലയിൽ നാളെ ശാസ്ത്രീയ പരിശോധന; ഇന്ന് വൈകിട്ട് നട തുറക്കും
ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് നാളെ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനായി എസ് പി ശശിധരനും എസ് ഐ ടി സംഘവും പൊലീസും പമ്പയിൽ എത്തി. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ പുതിയ മേൽശാന്തിമാർ സ്ഥാനമേൽക്കും.

ശബരിമല നട ഇന്ന് തുറക്കും; പ്രതിദിനം 90,000 പേർക്ക് പ്രവേശനം
മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. പുതിയ മേൽശാന്തിമാരായി ഇ ഡി പ്രസാദും എം ജി മനുവും സ്ഥാനമേൽക്കും. പ്രതിദിനം 90,000 പേർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

തിരുവിതാംകൂർ ദേവസ്വം ബോർഡ്: കെ. ജയകുമാർ പ്രസിഡന്റായി സ്ഥാനമേറ്റു
ശബരിമല സ്വർണക്കൊള്ള കേസ് വിവാദങ്ങൾക്കിടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി ചുമതലയേറ്റു. കെ. ജയകുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും.

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രധാന പാതകളിലും ആരോഗ്യവകുപ്പിന്റെ സേവനം ലഭ്യമാണ്. തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ ആരോഗ്യ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടാൻ മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സംതൃപ്തിയോടെ പടിയിറങ്ങുന്നു: പി.എസ്. പ്രശാന്ത്
ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും പൂർണ്ണ സംതൃപ്തിയോടെയാണ് താൻ പടിയിറങ്ങുന്നതെന്ന് പി.എസ്. പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. ശബരിമലയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ ദേവസ്വം ബോർഡ് ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയുടെ പേരിൽ താനൊരു രൂപ പോലും സമ്പാദിച്ചിട്ടില്ലെന്നും പാർട്ടിക്ക് തന്നിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല നട നാളെ തുറക്കും; സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് ഉടൻ പിടിയിൽ
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. പുതിയ മേൽശാന്തിമാരായി ഇ ഡി പ്രസാദും, എം ജി മനുവും സ്ഥാനമേൽക്കും. സ്വർണ്ണക്കൊള്ള കേസിൽ എ പത്മകുമാർ ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും.

ശബരിമല സ്വർണ കവർച്ച: സ്വർണപ്പാളികളുടെ സാമ്പിൾ ശേഖരണം 17-ന്
ശബരിമല സ്വർണ കവർച്ച കേസിൽ സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം 17-ന് നടക്കും. ഹൈക്കോടതി ഇതിന് അനുമതി നൽകി. ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി തള്ളി.

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളികൾ പരിശോധിക്കാൻ അനുമതി തേടി SIT
ശബരിമല സ്വർണക്കൊള്ള കേസിൽ സ്വർണംപൂശിയ പാളികൾ പരിശോധിക്കാൻ SIT അനുമതി തേടി. ഇതിനായി തന്ത്രിക്ക് കത്ത് നൽകി. എത്രത്തോളം സ്വർണപ്പാളികൾ നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ പത്മകുമാറിനെ ഉടൻ ചോദ്യം ചെയ്യും.

ശബരിമല മേൽശാന്തിമാരുടെ സഹായികളുടെ വിവരങ്ങൾ നൽകാൻ സമയം തേടി ദേവസ്വം ബോർഡ്
ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ കൂടെ വരുന്ന സഹായികളെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാൻ സമയം തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഈ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം നൽകാൻ ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിയമനവുമായി ബന്ധപെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതി ഇങ്ങനെയൊരു റിപ്പോർട്ട് തേടിയത്.

രാസവസ്തുക്കളില്ലാത്ത കുങ്കുമമെങ്കിൽ വിൽക്കാം; ഹൈക്കോടതിയുടെ നിർദ്ദേശം
ശബരിമലയിൽ രാസവസ്തുക്കൾ അടങ്ങിയ കുങ്കുമം വിൽക്കുന്നില്ലെന്ന് തെളിയിച്ചാൽ വിൽപനയ്ക്ക് അനുമതി നൽകുമെന്ന് ഹൈക്കോടതി അറിയിച്ചു. കുങ്കുമം വിൽക്കുന്നതിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ പരാമർശം. കോടതിക്ക് പ്രധാനമായിട്ടുള്ളത് ശബരിമലയിലെ പരിസ്ഥിതി പ്രശ്നങ്ങളും, ഭക്തരുടെ ആരോഗ്യവുമാണെന്നും കോടതി കൂട്ടിച്ചേർത്തു.

ശബരിമല സ്വർണ്ണക്കൊള്ള: ചോദ്യം ചെയ്യലിന് ഹാജരാകാൻ കൂടുതൽ സമയം തേടി എ. പത്മകുമാർ
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ എ. പത്മകുമാർ കൂടുതൽ സമയം തേടി. ആരോഗ്യപരമായ കാരണങ്ങളും വ്യക്തിപരമായ തിരക്കുകളും ഉള്ളതുകൊണ്ടാണ് അദ്ദേഹം കൂടുതൽ സമയം ആവശ്യപ്പെട്ടത്. ഹൈക്കോടതി നിർദ്ദേശപ്രകാരം കേസിൽ അഴിമതി നിരോധന വകുപ്പുകൾ ചുമത്തിയതിനാൽ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാറ്റും.