Sabarimala

ശബരിമല സ്വര്ണപ്പാളി വിവാദം: സര്ക്കാരിനെ പ്രതിരോധത്തിലാക്കി രാഷ്ട്രീയപ്പോര്
ശബരിമലയിലെ സ്വര്ണപ്പാളി വിവാദം രാഷ്ട്രീയ രംഗത്ത് പുതിയ തലത്തിലേക്ക്. ഭരണപക്ഷത്തിനെതിരെ ശക്തമായ ആയുധമായി പ്രതിപക്ഷം ഇത് ഉപയോഗിക്കുന്നു. ദേവസ്വം ബോര്ഡിന്റെ വീഴ്ചകളും, ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ശബരിമല സ്വർണപ്പാളി വിവാദം: അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പന്തളം രാജകുടുംബം രംഗത്ത്. 1999-ൽ വിജയ് മല്യ സമർപ്പിച്ചത് സ്വർണ്ണപ്പാളി തന്നെയാണെന്ന് കണ്ഠരര് മോഹനർ പറഞ്ഞു. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പ്: ഉണ്ണികൃഷ്ണൻ പോറ്റി ആരുടെ ബെനാമി?
ശബരിമലയിലെ ദ്വാരപാലക വിഗ്രഹത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ദേവസ്വം ബോർഡിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയരുന്നു. സ്വർണത്തിന്റെ തൂക്കത്തിൽ കുറവുണ്ടായതും, സ്വർണപ്പാളികൾ ചെമ്പായി മാറിയതുമാണ് പ്രധാന വിവാദ വിഷയങ്ങൾ. ഈ വിഷയത്തിൽ ദേവസ്വം ബോർഡ് മുൻ അധ്യക്ഷന്മാർ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നു.

ശബരിമല സ്വർണത്തിന്റെ സുരക്ഷയിൽ സർക്കാരിന് വീഴ്ചയെന്ന് സണ്ണി ജോസഫ്
ശബരിമലയിലെ സ്വർണം സംരക്ഷിക്കുന്നതിൽ സർക്കാരിനും ദേവസ്വം ബോർഡിനും വീഴ്ച സംഭവിച്ചെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ആരോപിച്ചു. സ്വർണം നഷ്ടപ്പെടാൻ ഇടയായ സാഹചര്യം അന്വേഷിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദം: പ്രതികരണവുമായി മുൻ തന്ത്രി കണ്ഠരര് മോഹനര്
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണപ്പാളി സംബന്ധിച്ച വിവാദത്തിൽ പ്രതികരണവുമായി മുൻ തന്ത്രി കണ്ഠരര് മോഹനര് രംഗത്ത്. ക്ഷേത്രത്തിലെ ഉരുപ്പടികൾ പുറത്ത് കൊണ്ടുപോകരുതെന്നും, അറ്റകുറ്റപ്പണികൾ സന്നിധാനത്ത് വെച്ച് തന്നെ നടത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് അംഗങ്ങൾ ഇന്ന് അനൗദ്യോഗികമായി യോഗം ചേരും.

ശബരിമല സ്വർണപാളി: ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്നത് ചെമ്പ് പാളികളെന്ന് സ്മാർട്ട് ക്രിയേഷൻസ്
ശബരിമല സ്വർണപാളി വിവാദത്തിൽ സ്മാർട്ട് ക്രിയേഷൻസിൻ്റെ പ്രതികരണം. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുവന്നത് ചെമ്പ് പാളികളാണെന്ന് സ്മാർട്ട് ക്രിയേഷൻസ് വൈസ് പ്രസിഡന്റ് മുരളി. ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളുടെ കസ്റ്റമർ ആണെന്നും സ്വർണം പൂശിയ ശേഷം കവാടം എങ്ങോട്ട് കൊണ്ടുപോയെന്ന് അറിയില്ലെന്നും സിഇഒ പങ്കജ് ഭണ്ടാരി പറഞ്ഞു. 2025-ൽ എത്തിച്ചത് 2019-ൽ ഇവിടെ നിന്ന് സ്വർണം പൂശി കൊണ്ടുപോയ പാളി തന്നെയാണെന്നും അധികൃതർ വ്യക്തമാക്കി.

ശബരിമല സ്വർണ്ണപ്പാളി വിവാദം: അന്വേഷണം വേണമെന്ന് എ. പദ്മകുമാർ
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീകോവിൽ കവാട പൂജ വീട്ടിലല്ല, ഫാക്ടറിയിലായിരുന്നു; വെളിപ്പെടുത്തലുമായി ജയറാം
ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കവാടത്തിന്റെ പൂജ നടന്നത് തന്റെ വീട്ടിലല്ലെന്നും ചെന്നൈയിലെ ഫാക്ടറിയിലായിരുന്നുവെന്നും ജയറാം പറയുന്നു. 2018-ൽ മകരവിളക്കിന് ശബരിമലയിൽ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നത്. കവാടം സ്വർണം പൂശുന്നതിനെക്കുറിച്ചും, പണി പൂർത്തിയായാൽ ശബരിമലയിലേക്ക് കൊണ്ടുപോകുമ്പോൾ വിളിക്കാമെന്നും പോറ്റി പറഞ്ഞിരുന്നു.

ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും; കൂടുതൽ തെളിവുകൾ പുറത്ത്
ശബരിമലയിൽ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും നടന്നതായി റിപ്പോർട്ടുകൾ. ഭക്തരിൽ നിന്ന് ശേഖരിക്കുന്ന നെയ്യ് തേങ്ങകൾ ഉപയോഗിച്ച് അഭിഷേകം നടത്തി പ്രസാദം നൽകി ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ പിരിച്ചത്. 2023-ൽ ദേവസ്വം ബോർഡ് ഈ ഇടപാട് വിലക്കി.

ശബരിമല ശ്രീകോവിൽ കവാടം സ്വർണം പൂശാൻ കൊണ്ടുപോയ സംഭവം വിവാദത്തിൽ; കൂടുതൽ തെളിവുകൾ പുറത്ത്
ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കവാടം സ്വർണം പൂശാനായി കൊണ്ടുപോയ സംഭവം വിവാദത്തിലേക്ക്. സ്വർണം പൂശാൻ കൊണ്ടുപോയ കവാടം പ്രദർശന മേളയാക്കി മാറ്റുകയും പണം ഈടാക്കുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം. സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണം തുടരുകയാണ്.

ശബരിമല സ്വര്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും; ദേവസ്വം ബോര്ഡ് യോഗവും
ശബരിമലയിലെ സ്വര്ണപ്പാളി വിവാദത്തില് അന്വേഷണം ശക്തമാക്കി ദേവസ്വം വിജിലന്സ്. സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും. ഇതിനിടെ തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ അനൗദ്യോഗിക യോഗവും ഇന്ന് ചേരും. കൂടുതല് ചോദ്യം ചെയ്യലിലൂടെ ദുരൂഹതകള് നീക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന തീയതി അടുത്തയാഴ്ച തീരുമാനമാകും
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന തീയതി അടുത്തയാഴ്ച തീരുമാനിക്കും. ഒക്ടോബർ 19, 20 തീയതികളിൽ ദർശന സൗകര്യമൊരുക്കാമെന്ന് സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചു. മാസപൂജയുടെ അവസാന ദിവസമായ ഒക്ടോബർ 20ന് രാഷ്ട്രപതി ശബരിമലയിൽ എത്തിയേക്കുമെന്നാണ് വിവരം.