Sabarimala

Sabarimala gold controversy

ശബരിമല സ്വര്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴിയെടുത്തു

നിവ ലേഖകൻ

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയെടുത്ത് ദേവസ്വം വിജിലൻസ്. അദ്ദേഹത്തെ ഏകദേശം നാല് മണിക്കൂറോളം ചോദ്യം ചെയ്തു. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അന്വേഷണസംഘത്തിൻ്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.

Sabarimala gold plating

ശബരിമല സ്വര്ണപ്പാളി വിവാദം: ഒക്ടോബർ 7ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് ബിജെപി

നിവ ലേഖകൻ

ശബരിമലയിലെ സ്വര്ണപ്പാളി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. ഒക്ടോബർ ഏഴിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി മാർച്ച് നടത്തുമെന്ന് നേതാവ് പി.കെ. കൃഷ്ണദാസ് വ്യക്തമാക്കി. സ്വർണ്ണവുമായി ബന്ധപെട്ടുണ്ടായ എല്ലാ വിഷയങ്ങളിലും സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ സർക്കാരിനെ അദ്ദേഹം വെല്ലുവിളിച്ചു. ഈ വിഷയത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്

Sabarimala gold plate issue

ശബരിമല സ്വര്ണ്ണപ്പാളി വിവാദം: അസ്സല് പാളികള് എവിടെയെന്ന് ദേവസ്വം ബോര്ഡിന് ഉത്തരമില്ല; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

നിവ ലേഖകൻ

ശബരിമലയിലെ സ്വര്ണ്ണപ്പാളി വിവാദത്തില് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയുടെ മൊഴി ദേവസ്വം വിജിലന്സ് രേഖപ്പെടുത്തി. 1999-ല് വിജയ് മല്യ സ്വര്ണം പൂശിയ ദ്വാരപാലക ശില്പത്തിന്റെ അസ്സല് പാളികള് എവിടെ പോയെന്ന ചോദ്യം ഉയരുന്നു. വിഷയത്തില് സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

Sabarimala customs protection

ശബരിമല ആചാര സംരക്ഷണത്തിനായി എൻഎസ്എസ് യോഗം നാളെ

നിവ ലേഖകൻ

ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് എൻഎസ്എസ് നാളെ യോഗം വിളിച്ചു. രാവിലെ 11 മണിക്ക് പെരുന്നയിലാണ് യോഗം നടക്കുന്നത്. എല്ലാ താലൂക്ക് യൂണിയൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദ്ദേശമുണ്ട്.

Sabarimala gold plating

ശബരിമല സ്വർണ പാളി വിവാദം: ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ

നിവ ലേഖകൻ

ശബരിമലയിലെ സ്വർണ പാളി വിവാദത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എം.പി രംഗത്ത്. സ്വർണ പാളി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ അയ്യപ്പ സംഗമം നടത്തിയതെന്നും അദ്ദേഹം വിമർശിച്ചു. ഈ വിഷയത്തിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡന്റും മാറി നിൽക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു.

Sabarimala gold plating issue

ശബരിമല സ്വർണ്ണത്തിൽ പങ്കുപറ്റിയത് ദേവസ്വം ബോർഡിലെയും സർക്കാരിലെയും പലർ; മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എന്തുകൊണ്ട്?: വി.ഡി. സതീശൻ

നിവ ലേഖകൻ

ശബരിമലയിലെ സ്വർണ്ണ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. 1998-ൽ വിജയ് മല്യ നൽകിയ സ്വർണ്ണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേവസ്വം ബോർഡിലെയും സർക്കാരിലെയും പലർക്കും സ്വർണ്ണത്തിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Sabarimala gold plating

ശബരിമല സ്വർണപ്പാളി കേസിൽ സിബിഐ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരൻ

നിവ ലേഖകൻ

ശബരിമല സ്വർണപ്പാളി വിഷയത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. നിലവിലെ വിവാദങ്ങളിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദഗ്ദ്ധമായ അന്വേഷണത്തിലൂടെ മാത്രമേ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Sabarimala gold Layer

ശബരിമല ദ്വാരപാലക സ്വർണപ്പാളി: ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് വിജിലൻസ്

നിവ ലേഖകൻ

ശബരിമല ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് ആന്ധ്രയിൽ നിന്നുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാൻ ദേവസ്വം വിജിലൻസ് തീരുമാനിച്ചു. സ്വർണ്ണപ്പാളി എത്തിച്ചതിൽ വലിയ തുക ഭക്തരിൽ നിന്നും പിരിച്ചതായും സംശയിക്കുന്നു.

Sabarimala gold issue

ശബരിമല സ്വർണപ്പാളി വിവാദം: ദേവസ്വം ബോർഡിനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി

നിവ ലേഖകൻ

ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. തനിക്ക് ദേവസ്വം നൽകിയത് ചെമ്പ് പാളികളാണെന്നും, അതിനു മുകളിൽ സ്വർണ്ണം ഉണ്ടെന്ന് താൻ ഇപ്പോളാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മഹസറിൽ തനിക്ക് നൽകിയത് ചെമ്പ് പാളിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Sabarimala gold controversy

ശബരിമല ദ്വാരപാലക സ്വർണ വിവാദം; നിർണായക രേഖകൾ പുറത്ത്, പോറ്റിയുടെ വാദങ്ങൾ പൊളിയുന്നു

നിവ ലേഖകൻ

ശബരിമലയിലെ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. 1999-ൽ വിജയ് മല്യയുടെ നേതൃത്വത്തിൽ സ്വർണം പൂശിയപ്പോൾ ദ്വാരപാലക ശിൽപങ്ങളും ഉൾപ്പെട്ടിരുന്നു. എന്നാൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി ഇത് ചെമ്പാണെന്ന് വാദിച്ചു, ഇതിനെതിരെ ദേവസ്വം വിജിലൻസ് അന്വേഷണം തുടരുകയാണ്.

Sabarimala gold controversy

ശബരിമല സ്വർണ്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും

നിവ ലേഖകൻ

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ആരോപണവിധേയനായ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷണ പരിധിയിൽ വരും. 2019 മുതൽ 25 വരെ ശബരിമലയിലെ തങ്കവാതിൽ, ദ്വാരക ശിൽപ്പത്തിലെ സ്വർണ്ണപ്പാളികൾ, സ്വർണ്ണ പീഠം എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്.

Sabarimala gold plating

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണം പൂശിയ ചിത്രം പുറത്ത്

നിവ ലേഖകൻ

1999-ൽ ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ സ്വർണം പൂശിയ ചിത്രങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. രണ്ട് ശിൽപ്പങ്ങളിലായി അഞ്ച് കിലോ സ്വർണം പൂശിയെന്നാണ് സെന്തിൽ നാഥ് പറയുന്നത്. സ്വർണം എവിടെപ്പോയെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.