Sabarimala

ശബരിമല സ്വർണ്ണപ്പാളി വിവാദം: അന്വേഷണം വേണമെന്ന് എ. പദ്മകുമാർ
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാർ. ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ തട്ടിപ്പുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീകോവിൽ കവാട പൂജ വീട്ടിലല്ല, ഫാക്ടറിയിലായിരുന്നു; വെളിപ്പെടുത്തലുമായി ജയറാം
ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കവാടത്തിന്റെ പൂജ നടന്നത് തന്റെ വീട്ടിലല്ലെന്നും ചെന്നൈയിലെ ഫാക്ടറിയിലായിരുന്നുവെന്നും ജയറാം പറയുന്നു. 2018-ൽ മകരവിളക്കിന് ശബരിമലയിൽ എത്തിയപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുന്നത്. കവാടം സ്വർണം പൂശുന്നതിനെക്കുറിച്ചും, പണി പൂർത്തിയായാൽ ശബരിമലയിലേക്ക് കൊണ്ടുപോകുമ്പോൾ വിളിക്കാമെന്നും പോറ്റി പറഞ്ഞിരുന്നു.

ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും; കൂടുതൽ തെളിവുകൾ പുറത്ത്
ശബരിമലയിൽ വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പണപ്പിരിവ് നെയ്യഭിഷേകത്തിലും നടന്നതായി റിപ്പോർട്ടുകൾ. ഭക്തരിൽ നിന്ന് ശേഖരിക്കുന്ന നെയ്യ് തേങ്ങകൾ ഉപയോഗിച്ച് അഭിഷേകം നടത്തി പ്രസാദം നൽകി ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ പിരിച്ചത്. 2023-ൽ ദേവസ്വം ബോർഡ് ഈ ഇടപാട് വിലക്കി.

ശബരിമല ശ്രീകോവിൽ കവാടം സ്വർണം പൂശാൻ കൊണ്ടുപോയ സംഭവം വിവാദത്തിൽ; കൂടുതൽ തെളിവുകൾ പുറത്ത്
ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ കവാടം സ്വർണം പൂശാനായി കൊണ്ടുപോയ സംഭവം വിവാദത്തിലേക്ക്. സ്വർണം പൂശാൻ കൊണ്ടുപോയ കവാടം പ്രദർശന മേളയാക്കി മാറ്റുകയും പണം ഈടാക്കുകയും ചെയ്തു എന്നതാണ് പ്രധാന ആരോപണം. സംഭവത്തിൽ ദേവസ്വം വിജിലൻസിന്റെ അന്വേഷണം തുടരുകയാണ്.

ശബരിമല സ്വര്ണപ്പാളി വിവാദം: ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും; ദേവസ്വം ബോര്ഡ് യോഗവും
ശബരിമലയിലെ സ്വര്ണപ്പാളി വിവാദത്തില് അന്വേഷണം ശക്തമാക്കി ദേവസ്വം വിജിലന്സ്. സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും. ഇതിനിടെ തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ അനൗദ്യോഗിക യോഗവും ഇന്ന് ചേരും. കൂടുതല് ചോദ്യം ചെയ്യലിലൂടെ ദുരൂഹതകള് നീക്കാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന തീയതി അടുത്തയാഴ്ച തീരുമാനമാകും
രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശന തീയതി അടുത്തയാഴ്ച തീരുമാനിക്കും. ഒക്ടോബർ 19, 20 തീയതികളിൽ ദർശന സൗകര്യമൊരുക്കാമെന്ന് സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചു. മാസപൂജയുടെ അവസാന ദിവസമായ ഒക്ടോബർ 20ന് രാഷ്ട്രപതി ശബരിമലയിൽ എത്തിയേക്കുമെന്നാണ് വിവരം.

ശബരിമല ദ്വാരപാലക ശിൽപം: സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമെന്ന് രമേഷ് റാവു
ശബരിമലയിലെ ദ്വാരപാലക ശിൽപം പൊതിയാൻ സ്വർണം നൽകിയത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരമാണെന്ന് സ്പോൺസർ രമേഷ് റാവു വെളിപ്പെടുത്തി. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും ദേവസ്വം വിജിലൻസിനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങൾക്ക് ലഭിച്ചത് ചെമ്പുപാളിയാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹ സ്പോൺസർ അനന്ത സുബ്രഹ്മണ്യം പ്രതികരിച്ചു.

ശബരിമല സ്വർണപ്പാളി വിവാദം: മാധ്യമങ്ങൾക്ക് മറുപടി നൽകാതെ ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി ഉണ്ണികൃഷ്ണൻ പോറ്റി. തനിക്ക് പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സ്വകാര്യതയെ മാനിക്കണമെന്നും തന്നെക്കുറിച്ച് എന്തും എഴുതിക്കോളൂവെന്നും ഉണ്ണികൃഷ്ണൻ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വർണപ്പാളി വിവാദം: പറയാനുള്ളതെല്ലാം കോടതിയിൽ പറയുമെന്ന് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി
ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതികരണവുമായി സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി രംഗത്ത്. സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമാണെന്നും പറയാനുള്ള കാര്യങ്ങൾ കോടതിയിൽ പറയുമെന്നും അദ്ദേഹം അറിയിച്ചു. വിജിലൻസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് അദ്ദേഹം ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്.

ശബരിമല സ്വർണ്ണപ്പാളി വിവാദം: സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി വി.ഡി. സതീശൻ
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെതിരെ രംഗത്ത്. സ്വർണ്ണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടത് ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റാണെന്നും ഇത് കളവാണെന്നും സതീശൻ ആരോപിച്ചു. 200 കോടിയുടെ ജിഎസ്ടി തട്ടിപ്പിൽ ധനമന്ത്രി മിണ്ടുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല ദ്വാരപാലക സ്വർണ്ണപാളി വിവാദം: ഉണ്ണികൃഷ്ണൻ പോറ്റിയെ ഇന്ന് ചോദ്യം ചെയ്യും
ശബരിമല ദ്വാരപാലക സ്വർണ്ണപാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരിൽ നിന്ന് തിരുവനന്തപുരത്ത് എത്തി. സി.ബി.ഐ അന്വേഷണം വേണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ആവശ്യപ്പെട്ടു.

ദേവസ്വം ബോർഡ് കപട ഭക്തന്മാരുടെ കയ്യിൽ; സ്വർണ്ണപ്പാളി വിഷയത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുരളീധരൻ
ശബരിമലയിലെ സ്വർണ്ണപാളികളുടെ കേസിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു. സ്വർണ്ണപാളികൾ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയ 2019-2025 കാലയളവിൽ രണ്ടുതവണയും യുഡിഎഫ് അല്ല അധികാരത്തിൽ ഉണ്ടായിരുന്നത്. സ്വർണപീഠവും സ്വർണ്ണപാളികളും കാണാതായ സംഭവം മുൻകാല കാര്യങ്ങൾ പറഞ്ഞ് മറയ്ക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.